കാസർകോട്: മച്ചമ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയും 9 പവൻ സ്വർണ്ണാഭരണങ്ങളും റാഡോ വാച്ചും രേഖകളും ലോക്കറോടെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മംഗളൂരു ഉളിബെട്ടു അകോടി മസിലെ അർപ്പയെന്ന മുഹമ്മദ് അർഫാസിനെ (19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. വിശദമായ അന്വേഷണത്തിനു കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൊലീസ് പറഞ്ഞു. മച്ചമ്പാടി സി.എ. നഗറിലെ ഇബ്രാഹിം ഖലീലും കുടുംബവും വിദേശത്തായിരുന്നപ്പോഴായിരുന്നു കവർച്ച. വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ കടന്ന ആർപ്പ അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും പണ്ടങ്ങളും രേഖകളുമടങ്ങിയ ലോക്കർ കവർച്ച ചെയ്യുകയായിരുന്നു. അർഫാസിനെതിരെ കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചക്കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.