കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഖാസിലൈന്‍ വാര്‍ഡിലും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, കല്ലങ്കൈ വാര്‍ഡുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.
ഖാസിലൈന്‍ നഗരസഭാ വാര്‍ഡില്‍ വി.എം മുനീര്‍ ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.എം ഹനീഫ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. ഇടതു സ്വതന്ത്രനായി പി.എം ഉമൈറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍.മണി എന്നിവരും മത്സരിക്കുന്നു. 774 വോട്ടര്‍മാരാണുള്ളത്. നഗരസഭയിലെ 38 വാര്‍ഡുകളില്‍ നിലവിലുള്ള 37 വാര്‍ഡുകളില്‍ ലീഗിനു 20 സീറ്റാണുള്ളത്. ബിജെപി-14, സ്വതന്ത്രര്‍-2, സിപിഎം-1 സീറ്റുകളാണുള്ളത്. 21 അംഗങ്ങളായിരുന്നു ലീഗിനു ഉണ്ടായിരുന്നത്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ 15 സീറ്റുകളാണുള്ളത്. നിലവില്‍ ബി.ജെ.പിക്ക് അഞ്ചും മുസ്ലിം ലീഗിനു ആറും എല്‍.ഡി.എഫിനു രണ്ടും അംഗങ്ങളാണുള്ളത്. കോട്ടക്കുന്ന് വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ഡി. പുഷ്പയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
കല്ലങ്കൈ വാര്‍ഡില്‍ അംഗമായ എസ്.ഡി.പി.ഐയിലെ ദീക്ഷിത് രാജി വച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു ഇടയാക്കിയത്.
സംസ്ഥാനത്തെ മറ്റു 37 വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നു.
