കാസർകോട് : ചേരൂർ തോടിൻ്റെ സംരക്ഷണ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു മതിൽ തകർന്നു വീടിനു വിള്ളൽ. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മദിരാശി -മാവിൻ കടവ് തോടിൻ്റെ 30 മീറ്റർ നീളത്തിലും മൂന്നര മീറ്റർ ഉയരവുമുള്ള കരി ങ്കൽ ഭിത്തിയാണ് ഇടിഞ്ഞത്. സമീപത്തെ കെകെ ചേരൂർ ജലാലുദ്ദീനും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന തറവാട് വീടിൻ്റെ മതിലിലേക്കാണ് കല്ലുകൾ ഇടിഞ്ഞു വീണത്.ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് പുറത്ത് നോക്കിയപ്പോഴാണ് മതിലും തോട് ഭിത്തിയും തകർന്നതും തോട്ടിലെ വെള്ളം വീടിനു മുന്നിലൂടെ ഒഴുകുന്നതും കണ്ടത്. വീടിനരികിൽ വച്ച 11 ബൈക്കും തകർന്നു. കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ നിന്ന് പരിക്കും വലിയ ദുരന്തവും ഇല്ലാതെ ഈ കുടുംബം രക്ഷപ്പെടുകയായിരുന്നു. വീടിനു താഴെ 15 കുടുംബ ങ്ങൾ വെള്ളം എടുക്കുന്ന കിണറും തകർന്നിട്ടുണ്ട്. കെകെ ചേരൂർ-ചേരൂർ കോട്ട റോഡിലുള്ള വീട് അരികിൽ തോട്ടിൽ നിന്നുള്ള വെള്ളം 120 ഉദ്ഘാടനം മീറ്റർ അകലെയുള്ള ചന്ദ്രഗിരിപ്പു ഴയിലാണ് ചേരുന്നത്. പാർശ്വഭിത്തി ഇടിഞ്ഞതിനാൽ അത് ഇപ്പോൾ ഈ വീടിനു മുന്നിലെ കമുക് തോട്ടത്തിലൂടെ പല വഴിയായി ഒഴുകുകയാണ്. തോടിൻ്റെ ഭി ത്തി ഇടിഞ്ഞതിനാൽ വീടിനു ഭീഷണി ഉള്ളതിനാൽ മാറി താമസിക്കാൻ വില്ലേജ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപത്തുള്ള മൂന്ന് വീടുകൾക്കും അപകട ഭീഷണിയുണ്ട്.