കാസര്‍കോട്: കവര്‍ച്ചാകേസിലും മാല കവര്‍ന്ന കേസിലും ഒളിവില്‍ പോയതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പതിനാലു വര്‍ഷത്തിന് ശേഷം പിടിയില്‍. ചെറുവത്തൂര്‍ കാരിയില്‍ റേഷന്‍ കടക്ക് സമീപത്തെ എം.അബ്ദുള്‍ നിസാറിനെ (45)യാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറത്ത് വെച്ചാണ് ചന്തേര പൊലീസ് യുവാവിനെ പിടികൂടിയത്. സ്റ്റേഷന്‍ പരിധിയില്‍ 2009 ലും 2010 ലും കവര്‍ച്ച കേസിലും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിയുന്നതിനിടെ മലപ്പുറം മങ്കടയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.