കാസര്‍കോട്: മുളിയാറിലെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. നുസ്രത്ത് നഗറിലെ കോളോട്ട് മുഹമ്മദ് കുഞ്ഞി(72) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരണം. മുളിയാറില്‍ നിന്ന് ആദ്യം പ്രവാസത്തിലേക്ക് പോയ വ്യക്തികളില്‍ ഒരാളായിരുന്നു. പരേതരായ കോളോട്ട് അഹ്‌മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സാറ പൈക്ക. മക്കള്‍: ബദറുദ്ദീന്‍ കോളോട്ട് (ഗള്‍ഫ്), റംസീന, സാനിയ. മരുമക്കള്‍: നിയാസ് ബേവിഞ്ച, ഷഹന. സഹോദരങ്ങള്‍: കോളോട്ട് അബ്ദുല്ല കുഞ്ഞി,
കോളോട്ട് ബഷീര്‍, കോളോട്ട്അബ്ദുല്‍ ഖാദര്‍, കോളോട്ട് ജലീല്‍, കോളോട്ട് ഷാഫി, കോളോട്ട് മാഹിന്‍, സാറ കോളോട്ട്, സഫിയ കോളോട്ട് (മുളിയാര്‍ പഞ്ചായത്ത് മുന്‍ അംഗം), ഖദീജ കോളോട്ട്, ആയിഷ കോളോട്ട്, പരേതരായ കോളോട്ട് അബ്ദുറഹ്‌മാന്‍, കോളോട്ട് ഹനിഫ. മുളിയാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി സഹോദരി ഭര്‍ത്താവാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാവിക്കരക്കുന്നില്‍ നുസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.