Category: Latest

മണ്ണിടിച്ചല്‍: മലയാളി ലോറി ഡ്രൈവര്‍ 4 ദിവസമായി മണ്ണിനടിയില്‍; ഫോണ്‍ റിംഗ് ചെയ്തതായി കുടുംബം

കോഴിക്കോട്: കര്‍ണ്ണാടകയിലെ ബംഗ്‌ളൂരു-ഷിരൂര്‍ ദേശീയ പാതയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനെ കണ്ടെത്താനായില്ല. ലോറിക്കൊപ്പം മണ്ണിനടിയിലായ അര്‍ജ്ജുനന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താന്‍ അടിയന്തിര ശ്രമം

മഴ: നാദാപുരത്ത് വീട് പൂര്‍ണ്ണമായും തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രൂക്ഷമായ മഴയില്‍ വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാദാപുരം കല്ലാച്ചി കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്. മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച വീടാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ മണ്‍കട്ട കുതിര്‍ന്നാണ്

ബി.ജെ.പി കോര്‍പ്പറേഷന്‍ മാര്‍ച്ച്: പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവും

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോട്ടിലെ മാലിന്യം നീക്കാന്‍ ഇറങ്ങിയ തൊഴിലാളി ജോയി മാലിന്യത്തിനിടയില്‍പ്പെട്ടു മുങ്ങിമരിച്ച സംഭവത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ച് ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും കലാശിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിലേക്കു

മഴ: കണ്ണൂരിലും വയനാട്ടിലും റെഡ് അലര്‍ട്ട്

കണ്ണൂര്‍: മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്ന കണ്ണൂരിലും വയനാട്ടിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.

കര്‍ക്കിടകത്തെയ്യങ്ങള്‍ ഐശ്വര്യം പകര്‍ന്നു ഗൃഹസന്ദര്‍ശനത്തില്‍

കാസര്‍കോട്: കര്‍ക്കിടക മാസത്തിലെ ദുരിതങ്ങളില്‍ നിന്നും പഞ്ഞമാസക്കെടുതികളില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ ഇറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെ പ്രതീകമായി തെയ്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഈ മാസം മുഴുവന്‍ നാട്ടുമ്പുറങ്ങളില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; അഞ്ചുദിവസം കനത്ത മഴ തുടരും; സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒഡീസാ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം

ജുമാമസ്ജിദിന്റെ മതില്‍ ഇടിഞ്ഞുവീണു; മദ്രസാ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നിന്നു മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് അപകടം. വ്യാഴാഴ്ച

അതി തീവ്രമഴ, കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി, യാത്രക്കാരെ പുറത്തിറക്കിയില്ല

കണ്ണൂർ : അതിതീവ്ര മഴയെ തുടര്‍ന്ന് കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. പുലര്‍ച്ചെ

സുഹൃത്തുക്കൾക്കൊപ്പം റീൽസ് എടുക്കവേ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് വ്ലോഗർക്ക് ദാരുണാന്ത്യം!

മുംബൈ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് പൊലീസ്

ആലുവയില്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്നു 3 പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: ആലുവ, തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്നു മൂന്നു പെണ്‍കുട്ടികളെ കാണാതായി. 18,16,15 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇവര്‍ സംരക്ഷണ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോയതെന്നു കരുതുന്നു.

You cannot copy content of this page