തിരുവനന്തപുരം: ഓണം വാരാഘോഷം സെപ്റ്റംബർ 13 നു തിരുവനന്തപുരത്തു ആരംഭിക്കും. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറിച്ചന്ത, ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല സംഭരണ- വിപണനം എന്നിവ ആലോഷത്തോടനുബന്ധിച്ചു നടത്തും. ഇവയുടെ ചുമതല മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല സമിതി സപ്ലൈകോയെ ഏൽപ്പിച്ചു. ഹോർട്ടി ക്രോപ് പ്രത്യേക പച്ചക്കറി ചന്ത നടത്തും. പ്രദേശിക വിപണികൾ നടത്തുന്നതിനുള്ള ചുമതല പ്രാഥമിക സഹകരണ സംഘങ്ങളെ ഏൽപ്പിച്ചു. എ.എ.വൈ വിഭാഗങ്ങൾക്കു സൗജന്യകിറ്റും സ്പെഷ്യൽ പഞ്ചസാരയും സ്കൂൾ കുട്ടികൾക്കു ഉച്ച ഭക്ഷണ പദ്ധതി – ആദിവാസി വിഭാഗങ്ങൾക്കു പ്രത്യേക ഓണക്കിറ്റ് എന്നിവ സപ്ലൈകോ ഓണത്തിനു മുമ്പു വിതരണം ചെയ്യും. 19 നു നടക്കുന്ന സമാപന സാംസ്ക്കാരിക ഘോഷയാത്രയിൽ ഫ്ലോട്ടുകൾ ഉണ്ടായിരിക്കും. യോഗത്തിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ. സജി ചെറിയാൻ, പി.പ്രസാദ്, എം.ബി. രാജേഷ്, വി.ശിവൻകുട്ടി ജി.ആർ. അനിൽ, വി അബ്ദുൾ റഹിമാൻ പ്രീഫ് സെക്രട്ടറി വി.വേണു പ്രസംഗിച്ചു.
