തിരുവനന്തപുരം: മൂത്രക്കല്ലിനു കുത്തിവെയ്പ് എടുത്ത യുവതിയുടെ ബോധം പോയി. യുവതിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കൃഷ്ണയെന്ന യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയത്. പരിശോധന നടത്തിയ ഡോക്ടര്‍ മൂത്രക്കല്ലാണ് വയറുവേദനയ്ക്ക് കാരണമെന്നു കണ്ടെത്തി. തുടര്‍ന്ന് കൃഷ്ണയ്ക്കു കുത്തിവെപ്പ് നടത്തി. ഇതോടെയാണ് ഭാര്യയുടെ ബോധം നഷ്ടപ്പെട്ടതെന്നു കാണിച്ച് ഭര്‍ത്താവ് തങ്കപ്പന്‍ പൊലീസില്‍ പരാതി നല്‍കി. കുത്തിവെപ്പ് നല്‍കിയ ഡോ. വിനുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.
