മുംബൈ: ബൈക്കിനു സൈഡ് കൊടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ കിണറിലേയ്ക്ക് മറിഞ്ഞ് ഏഴു തീര്‍ത്ഥാടകര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ആണ് ദാരുണമായ അപകടം നടന്നത്. ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍ (45), പ്രഹ്ലാദ് ബിറ്റ്‌ലെ (65), പ്രഹ്ലാദ് മഹാജന്‍ (65) നന്ദതായ്‌ഡെ (35), ചന്ദ്രഭഗ് ഘുഗെ(40) തുടങ്ങിയവരാണ് മരിച്ചത്. അഞ്ചു പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ധന്‍പൂരില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
