Category: CRIME

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരണപ്പെട്ടത് പുതുപ്പള്ളിയിലെ ഒരു കുടുംബം

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍ (29)

ആറാം വിരല്‍ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയ നടത്തിയത് നാലു വയസ്സുകാരിയുടെ നാവിന്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ്; പരക്കെ പ്രതിഷേധം

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഈ ദുരനുഭവം. കയ്യിലെ

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മുണ്ടുടുത്തെത്തിയ മലയാളി; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം, ജില്ലാ പൊലീസ് മേധാവി ഇന്നും സംഭവസ്ഥലത്തെത്തി

കാസര്‍കോട്: കാഞ്ഞങ്ങാടിന് സമീപത്തെ തീരദേശ മേഖലയില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി

ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

കോഴിക്കോട്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഗര്‍ഭിണിയായ യുവതി നാടുവിട്ടു. താമരശ്ശേരി അമ്പലമുക്കിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച യുവതി സ്ഥലംവിട്ടത്. അമ്പലമുക്കില്‍ നിന്ന് യുവതി കാറില്‍ പോകുന്നത് കണ്ടവരുണ്ട്.

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; പിടിയിലായ യുവാക്കള്‍ ടിടിഇ യെ തള്ളിയിട്ട് രക്ഷപ്പെട്ടു; റെയില്‍വേ പൊലീസ് പ്രതികളെ കഞ്ചാവുമായി പിടികൂടി

തൃശൂര്‍: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാക്കളെ ടിടിഇ പിടികൂടി. പിടിയിലായവര്‍ ടിടിഇ മാരെ ട്രെയിനില്‍ നിന്നും തളളിയിട്ട് രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പ്രതികളെ റെയില്‍വേ പൊലീസ് പിടികൂടി. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

മഞ്ചേശ്വരത്ത് വീണ്ടും അപകടം: കാറില്‍ മിനിലോറിയിടിച്ച് ഒരാള്‍ മരിച്ചു

കാസര്‍കോട്: കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും ദാരുണമായി കൊല്ലപ്പെട്ട അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ മഞ്ചേശ്വരത്ത് വീണ്ടും അപകടം. കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയും മംഗളൂരുവിലെ ഫ്ളാറ്റില്‍

ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍, താഴെചൊവ്വയില്‍ ഉണ്ടായ അപകടത്തില്‍ ചാലാട്, പന്നേന്‍പാറയിലെ കുന്നത്ത് ഹൗസില്‍ വി.ഡി സബിന്‍ (41) ആണ് മരിച്ചത്. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫീല്‍ഡ്

ഉപ്പളയിലെ ഗുണ്ടാപ്പോര്; മുത്തലിബ് കൊലക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ ഗുണ്ടാപ്പോരിന്റെ പേരില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും

ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം മയില്‍ ചത്ത നിലയില്‍; ആണ്‍മയിലിന്റെ പീലികള്‍ കാണ്മാനില്ല; ചത്തതില്‍ ദുരൂഹത

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ടാം പ്ലാറ്റ് ഫോം അവസാനിക്കുന്ന സ്ഥലത്താണ് മയിലിനെ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മയിലിനെ ട്രെയിന്‍ യാത്രക്കാര്‍ കണ്ടത്. ട്രെയിന്‍ തട്ടിയ

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; ഒരു കോടി രൂപ ബംഗ്ളൂരുവിലേക്ക് കടത്തി; പണം എത്തിയത് സത്താറിന്റെ അക്കൗണ്ടിലേക്ക്, ആരാണ് സത്താര്‍ ?

കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം

You cannot copy content of this page