ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരം; ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹൈക്കോടതി

മദ്യ നയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാള്‍ അഴിമതി നടത്തിയെന്ന് ഇഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായും ഹൈക്കോടതി പറഞ്ഞു.
മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. ജഡ്ജിമാര്‍ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാര്‍ട്ടിയുടെ ആളാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് വിഷയല്ല. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ബെഞ്ചിന്റെതാണ് വിധി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page