മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു; വിവരം മറച്ചുവക്കാന്‍ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ചു; മാതാവിന്റെ പീഡനം സഹിക്കവയ്യാതെ പത്തുവയസുകാരി വീട് വിട്ടിറങ്ങി

അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കവയ്യാതെ പത്തുവയസ്സുകാരി വീടുവിട്ടിറങ്ങി. പെണ്‍കുട്ടി തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതു കണ്ട ചിലര്‍ കുട്ടിയെ ഡല്‍ഹി പൊലീസിലേല്‍പ്പിച്ചപ്പോഴാണു പത്തുവയസ്സുകാരിയുടെ കഥ പുറംലോകമറിഞ്ഞത്. പിതാവിന്റെ മരണശേഷം തുടര്‍ന്ന് അമ്മയുടെ കൂടെയാണ് പെണ്‍കുട്ടിയും 13 വയസ്സുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇവരുടെ അമ്മ കുട്ടികളെ ഗാസിയാബാദിലേക്കു കുട്ടിക്കൊണ്ടുപോയി. അവിടെ ലൈംഗിക തൊഴില്‍ ചെയ്തതാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അതിനിടെ വീട്ടിലെത്തിയ പുരുഷ സുഹൃത്ത് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. ഇതു പുറത്തുപറയാതിരിക്കുന്നതിനായി അമ്മയും പലതവണ കുട്ടിയെ ഉപദ്രവിച്ചു. വലുതാകുമ്പോള്‍ ലൈംഗിക തൊഴില്‍ ചെയ്യണമെന്നാവശ്യപ്പെട്ട കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വീടുപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു കണ്ടെത്തി. ഡല്‍ഹി പൊലീസ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ലോണി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലേക്കു കേസ് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിലായി. തന്നെ ഉപദ്രവിച്ച ഡല്‍ഹി സ്വദേശി രാജുവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായെന്നു കാണിച്ച് പരാതിപ്പെടാന്‍പോലും അമ്മ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page