മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; മാതാവിനെ ബന്ധുക്കള്‍ നഗ്നയാക്കി നടത്തിച്ചു; സ്വമേധയാ ഹൈക്കോടതി കേസെടുത്തു

പഞ്ചാബിലെ ടാണ്‍ ടറണ്‍ ജില്ലയില്‍ മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായമായ സ്ത്രീയെ അര്‍ദ്ധനഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ജില്ലാ കോടതിയോടും പഞ്ചാബ് ഭരണകൂടത്തിനും ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കി. സംഭവം മഹാഭാരത കാലത്തെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തെ ഓര്‍മ്മപ്പെടുത്തുന്നതായി കോടതി വിലയിരുത്തി.
മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയതിന് പിന്നാലെ മാര്‍ച്ച് 31 നായിരുന്നു വൃദ്ധമാതാവിനെ ഗ്രാമത്തിലൂടെ ബന്ധുക്കള്‍ വസ്ത്രാക്ഷേപം നടത്തിയത്. മകന്റെ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കുമ്പോള്‍ താന്‍ വീട്ടില്‍ തനിച്ചായിരുന്നെന്നാണ് സ്ത്രീ നല്‍കിയിട്ടുള്ള മൊഴി. വീട്ടില്‍ കയറി ആക്രമിച്ച സംഘം ബലം പ്രയോഗിച്ച് സ്ത്രീയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നും സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂല്‍വീന്ദര്‍ കൗര്‍ മാണി, ഇരയുടെ മരുമകളുടെ അമ്മ, സഹോദരന്മാരായ ശരണ്‍ജിത്ത് സിംഗ് ഷാന്നി, ഗുരുചരണ്‍സിംഗ് എന്നിവരാണ് അറസ്റ്റിലായത്. നഗ്നയാക്കി നടത്തിച്ച നടപടിയെ ‘ഹൃദയമല്ലാത്ത നാണംകെട്ട സംഭവം’ എന്നായിരുന്നു കോടതി സംഭവത്തെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാനും ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ മാനവും ബഹുമാനവും പൊതുസമൂഹത്തില്‍ പിച്ചിച്ചീന്തപ്പെടുന്ന സംഭവം പോലെയുള്ളത് കണ്ടു ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ ഹൈക്കോടതിക്ക് മണ്ടാതിരിക്കാനാകില്ലെന്നും ഇടപെടാതിരിക്കാനും കഴിയില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. തുടര്‍ന്ന് ടാന്‍ ടറന്‍ ഡിവിഷനിലെ ജഡ്ജിയോട് സ്വമേധയാ കേസെടുക്കാനും ആവശ്യപ്പെട്ടു.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page