ആണ്‍സുഹൃത്തുമായി സംസാരിച്ച മകളെ പിതാവ് അരിവാള്‍ക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ഗോരഖ്പുര്‍: ആണ്‍സുഹൃത്തുമായി സംസാരിച്ച മകളെ പിതാവ് അരിവാള്‍ക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. ഇരുപത്തിമൂന്നു വയസ്സുകാരിയായ മകള്‍ നേഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കമലേഷ് ഭാരതിയെ പൊലീസ് അറസ്റ്റുചെയ്തു. ഒരു യുവാവുമായി മകള്‍ നിരന്തരം സംസാരിക്കുന്നത് പിതാവ് പലതവണ വിലക്കിയിരുന്നതായി പറയുന്നു. പിതാവിന്റെ നിര്‍ദേശം ലംഘിച്ച് മകള്‍ ആണ്‍സുഹൃത്തിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവാക്കിയതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വീട്ടില്‍ ഒച്ചപ്പാടുണ്ടായിരുന്നതായും പറയുന്നു. അതിനിടയില്‍ പിതാവ് മകളെ അടിച്ചു. മകള്‍ തിരിച്ചടിക്കാന്‍ …
Read more “ആണ്‍സുഹൃത്തുമായി സംസാരിച്ച മകളെ പിതാവ് അരിവാള്‍ക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി”