മിനി കൂപ്പര്‍ ബൈക്കില്‍ ഇടിച്ച് 23 കാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരപരിക്ക്

പനാജി: മിനി കൂപ്പര്‍ ബൈക്കില്‍ ഇടിച്ച് 23 കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ഗോവയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ദീക്ഷ പര്‍വാദ്കറും സഹപ്രവര്‍ത്തകന്‍ ഡി അരുണ്‍ കുമാറും(26) സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദീക്ഷ മരിച്ചു. അരുണ്‍കുമാര്‍ ചികിത്സയിലാണ്.

ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മണിപ്പാല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ദീക്ഷയും അരുണ്‍കുമാറും ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം 50 മീറ്റര്‍ അകലെ തെറിച്ചുവീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തിനിടയാക്കിയ മിനി കൂപ്പര്‍ ഓടിച്ചിരുന്നത് 21 കാരനായ ഡാരിയസ് ഡയസ് ആയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അടുത്തിടെ വാങ്ങിയ മിനി കൂപ്പറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് താല്‍ക്കാലിക നമ്പര്‍ പ്ലേറ്റേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page