വീടിന് നേരെ ബോംബേറ്; രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

മണിപ്പൂര്‍: വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടു. അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ദാരുണ സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്.

മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങി. പെട്രോള്‍ പമ്പിന് സമീപം രണ്ട് ഓയില്‍ ടാങ്കറുകളും ഒരു ട്രക്കും പ്രകടനക്കാര്‍ കത്തിച്ചു. മൊയ്രാങ് പൊലീസ് സ്റ്റേഷന് പുറത്ത് ടയറുകള്‍ കത്തിച്ചു, ഒരു താല്‍ക്കാലിക പൊലീസ് ഔട്ട്പോസ്റ്റിന് കേടുപാടുകള്‍ വരുത്തി. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page