ആന പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടുന്നതിനിടയില്‍ തളയ്ക്കാന്‍ ശ്രമിച്ച പാപ്പാനെയാണ് ആന ചവിട്ടിക്കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ആനയെ തളക്കാന്‍ ശ്രമം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page