വോട്ടെടുപ്പ് ദിവസം വെയിലേല്‍ക്കാതിരിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മാനം

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം വെയിലേല്‍ക്കാതിരിക്കാന്‍ ബിഎല്‍ഒമാര്‍ക്ക് കുട നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിര്‍മാതാക്കളില്‍ നിന്നാണ് കുട വാങ്ങുന്നത്. മുപ്പതിനായിരത്തില്‍പരം ബിഎല്‍ഒമാര്‍ക്ക് കുട നല്‍കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാരുടെ മറ്റു സേവനങ്ങള്‍ക്കുള്ള പ്രതിഫലവും നിശ്ചയിച്ചു. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ സ്ലിപ്പ് വീടുകളിലെത്തി വിതരണം ചെയ്യുന്നതിന് 600 രൂപയാണ് പ്രതിഫലം. 100% സ്ലിപ്പുകളും വിതരണം ചെയ്താല്‍ മാത്രമേ മുഴുവന്‍ തുകയും ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ വിതരണം ചെയ്ത സ്ലിപ്പിന് അനുസരിച്ചുള്ള തുക മാത്രമേ നല്‍കൂ. വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ സഹായിക്കുന്നതിന് 900 രൂപ നല്‍കും.

വീട്ടില്‍ വോട്ടു ചെയ്യുന്ന നടപടികള്‍ക്കായി പോളിങ് സംഘത്തിനൊപ്പം പോകുന്നവര്‍ക്ക് 650 രൂപ വീതം നല്‍കും. ആറുദിവസമാണ് വീട്ടിലെ വോട്ടെടുപ്പ് നടന്നത്. 85 വയസ്സ് പിന്നിട്ടവരും 40 ശതമാനത്തിലേറെ ഭിന്നശേഷിക്കാരുമായ 2.07 ലക്ഷം പേര്‍ക്കാണ് വീട്ടില്‍ വോട്ടു ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page