റെഡിമെയ്ഡ് മാവുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ച് പിഞ്ചു കുട്ടികള്‍ മരിച്ചു; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. മാതാപിതാക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസുള്ള മിശ്രി എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ വിമല്‍ പ്രജാപതി, ഭാവന പ്രജാപതി എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. വീടിന് സമീപത്തെ കടയില്‍ നിന്നു വാങ്ങിയ റെഡ്‌മെയ്ഡ് മാവുകൊണ്ടുണ്ടാക്കിയ ദോശയാണ് ഇവര്‍ കഴിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഏപ്രില്‍ ഒന്നിനാണ് വിമല്‍ കടയില്‍ നിന്ന് ദോശമാവ് വാങ്ങിയത്. അന്ന് തന്നെ ദോശയുണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമല്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിമലിന് അസ്വസ്ഥതയുണ്ടായത് ദോശ കഴിച്ചാണെന്നറിയാതെ ഭാവന മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു.

പിന്നാലെ കുട്ടികളും ഛര്‍ദ്ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് കുട്ടികള്‍ മരിക്കുന്നത്. ഏപ്രില്‍ നാലിനാണ് ഇളയ കുട്ടിയുടെ മരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് മൂത്ത മകള്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അതിനിടെ മരണത്തില്‍ സംശയം ഉയരുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.

കടയില്‍ നിന്ന് വാങ്ങിയ ദോശമാവ് പഴകിയതാണോ, വിഷാംശം കലര്‍ന്നതാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്. മാവിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം റെഡിമെയ്ഡ് ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page