ഇറാൻ -അമേരിക്കൻ സംഘർഷം: ഹോർ മൂസ് വഴി കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തേക്ക്

ലണ്ടൻ : ഇറാനെതിരെ ബ്രിട്ടൻ ,ഫ്രാൻസ്, ജർമ്മനി ,ഇറ്റലി, നെതർലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ രംഗത്തേക്ക് . ഹോർ മൂസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന അക്രമങ്ങളെ അപലപിച്ച യൂറോപ്യൻ രാജ്യങ്ങൾ ഹോർമൂസ് കടലിടുക്കും കപ്പൽ ജലപാതയും സുരക്ഷിതമായ ഗതാഗത മാർഗ്ഗമാക്കുന്നതിനുള്ള അമേരിക്കൻ നടപടികൾക്ക് എന്ത് പിന്തുണയും നൽകാൻ നിർബന്ധിതമാണെന്ന് സംയുക്ത പ്രസ്താവനയിൽ മുന്നറിയിച്ചു. ഹോർ മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിന് ആവശ്യമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ തങ്ങൾ തയ്യാറാകുമെന്ന് സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു.എണ്ണ വിപണി …

കോൺഗ്രസ് നേതൃത്വം മുറുകി ; കെ. സുധാകരൻ അയഞ്ഞു

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു കോൺഗ്രസിനെ ദിവസങ്ങളോളം മുൾമുനയിൽ നിറുത്തിയ കെ സുധാകരനും മറ്റും ഒടുവിൽ കോൺഗ്രസു വഴങ്ങി. കോൺഗ്രസ് നേതൃത്വം ഒടുവിൽ നിലപാടു കടുപ്പിക്കുകയും എകെ ആന്റണി, മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ നീക്കവും ഒടുവിൽ സുധാകരനു പിന്തിരിയാതെ മാർഗ്ഗമില്ലെന്ന സ്ഥിതിയെത്തിച്ചു. ഒരു ഘട്ടത്തിൽ സുധാകരനു വഴങ്ങാൻ കോൺഗ്രസ് തയ്യാറായതോടെ സുധാകരനൊപ്പം കൂടാൻ കേരളത്തിൽ നിന്നുള്ള മറ്റുചിലരും ജാതിക്കാർഡും മറ്റുമായി ഇറങ്ങാൻ ശ്രമിച്ചതോടെ കോൺഗ്രസ് നേതൃത്വം താൽപര്യങ്ങളുടെ തലപറിച്ചു. ഒടുവിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. ​ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ശക്തമായ സാഹചര്യത്തിൽ ഇറാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി രുന്നു. പേർഷ്യൻ കടലിടുക്കിലെ ഇറാൻ മിസൈൽ കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു എന്തിനും തയ്യാറായി യൂറോപ്യൻ രാജ്യങ്ങൾ ഇറാനു താക്കീതുമായി രംഗത്തുവന്നു. ​ആഗോള ഊർജ്ജ പ്രതിസന്ധി: മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ഖത്തറിലെ എൽഎൻജി കയറ്റുമതിയിൽ 17% …

ഗൾഫ് ആക്രമണം: മാനവികതയുടെ മഹാസന്ദേശവുമായി ഇന്ത്യ ഇറാന് മരുന്നുകൾ എത്തിച്ചു

ന്യൂഡെൽഹി:ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിനിടയിൽ ഇന്ത്യ മാനവികതയുടെ മഹാ സന്ദേശവുമായി ഇറാനിലേക്ക് മരുന്നുകൾ കൈമാറി. അക്രമങ്ങളിൽ പരിക്കേറ്റവർക്കും രോഗബാധിതർക്കും ആവശ്യമായ മരുന്ന് ഇന്ത്യ ,ഡൽഹിയിലെ ഇറാൻ എംബസിക്കു കൈമാറി. മരുന്നുകൾ റോഡ് മാർഗ്ഗം ഇറാനിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വെള്ളിയാഴ്ച; ഒമാനിൽ തീരുമാനം വ്യാഴാഴ്ച

ദുബായ് : യുഎഇ, സൗദി അറേബ്യ, ഖത്തർ ,കുവൈറ്റ്, ബഹ്റിൻ എന്നീ അഞ്ചു ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. റമദാൻ 30 പൂർത്തിയാക്കിയാണ് ഈ രാജ്യങ്ങൾ ഇത്തവണ പെരുന്നാൾ ആഘോഷിക്കുക. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് ഇത്. ഒമാനിൽ ഇരുപത്തൊമ്പതാം രാവായ വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ച പെരുന്നാൾ കൊണ്ടാടും. അല്ലെങ്കിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കും. ഒമാനിലെ മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ സമിതി വ്യാഴാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും …

​ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം​റിയാദിൽ മിസൈൽ ആക്രമണം: ഇറാന്റെ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ഖത്തറിലെ ഗ്യാസ് ഹബ്ബിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ​ഇറാൻ ഇന്റലിജൻസ് മന്ത്രി കൊല്ലപ്പെട്ടു: ഇസ്രായേൽ-യുഎസ് സഖ്യം നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സ്ഥിരീകരിച്ചു. ഇതിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ​ഹോർമുസ് കടലിടുക്കിൽ സംഘർഷം: ഹോർമുസ് കടലിടുക്കിലെ …

പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ 1 മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കാന്‍ ഇനി ആധാര്‍ മാത്രം പോരാ. ഏപ്രില്‍ ഒന്നു മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മാര്‍ച്ച് 31 ആണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന സമയം. 2026 ഏപ്രില്‍ ഒന്നിന് ശേഷം പഴയ പാന്‍ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കില്ല. ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷകര്‍ ആധാര്‍ വിശദാംശങ്ങള്‍ക്കൊപ്പം അധിക തെളിവ് കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷാ ഫോമുകളിലും രേഖകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്.ജനനത്തീയതി പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഒരു …

തെരുവുനായ ആക്രമിച്ച് ചികിത്സയില്‍ കഴിഞ്ഞത് 15 മാസം; ചികിത്സയ്ക്കായി ചെലവിട്ടത് 50 ലക്ഷം; ഒടുവില്‍ എട്ട് വയസുകാരന്‍ മരണത്തിന് കീഴടങ്ങി

തെലങ്കാന: തെരുവുനായ ആക്രമിച്ച് 15 മാസം ചികിത്സയില്‍ കഴിഞ്ഞ എട്ട് വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ വെല്‍ഗാറ്റൂര്‍ മണ്ഡലിലെ മണിതേജയാണ് മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ മണിതേജയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴുത്തിലും തോളിലും പരിക്കേറ്റ മണിതേജ ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്‍ എടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ …

2 ട്രെയിനുകൾക്ക് കാസർകോട് ജില്ലയിൽ കൂടുതൽ സ്റ്റോപ്പ്

തിരുവനന്തപുരം : കാസർകോട് ജില്ലയിലൂടെ സർവീസ് നടത്തുന്ന – നാഗർകോവിൽ – മംഗലാപുരം അമൃത ഭാരത് എക്സ്പ്രസിന് നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും മംഗലാപുരം – കന്യാകുമാരി സെൻട്രൽ പരശുറാം എക്സ്പ്രസിന് മഞ്ചേശ്വരത്തും സ്റ്റോപ്പ് അനുവദിച്ചു. ഇതിനു പുറമേ തിരുവനന്തപുരം – ബിലാസ്പുർ എക്സ്പ്രസിന് ചേർത്തലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ദീർഘകാലമായി ആവശ്യപ്പെടുകയായിരുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം​ഇറാൻ ഉന്നത ഉദ്യോഗസ്ഥന്റെ മരണം: ഇറാന്റെ മുൻ സ്പീക്കറും സുരക്ഷാ ഉപദേഷ്ടാവുമായ അലി ലാറിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ ‘ബാസിജ്’ സേനാ തലവൻ ഘോലംരേസ സുലൈമാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗൾഫ് രാജ്യങ്ങളിൽ ആക്രമണം: സൗദി അറേബ്യക്ക് നേരെ നടന്ന 6 ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധ സേന തകർത്തു. കുവൈറ്റിലും ദുബായിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ​ബാഗ്ദാദിലെ സ്ഫോടനം: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി വാർത്താ ഏജൻസികൾ …

കുമ്പള ഗ്രാമപഞ്ചായത്തിലെ ബദ്രിയാ നഗർ ചെങ്കൽ ക്വാറിക്ക് സമീപം മാലിന്യ മല

കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയ നഗർ ചെങ്കൽ ക്വാറിക്കടുത്തു മാലിന്യമല രൂപപ്പെടുന്നു.സമ്പൂർണ്ണ ശുചിത്വത്തിനു പഞ്ചായത്ത് പഴുതടച്ച സംവിധാനം തുടരുന്നതിനിടെയാണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അനനിയമായിക്കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മ സേന വഴി നടപടി സ്വീകരിക്കുമ്പോഴും ജനവാസ മേഖലകളിൽ മാലിന്യം വലിച്ചെറിയുന്നതിന് ഒരു തടസ്സവുമാല്ലാതെ തുടരുകയാണ്. ഇതിന്റെ നേർക്കാഴ്ചയാണ് ബദ്രിയാ നഗറിലെ മാലിന്യ കൂമ്പാരം. രാത്രിയുടെ മറവിൽ ഇരുചക്രവാഹനങ്ങളിലും മറ്റുമാണു മാലിന്യം കൊണ്ട് തള്ളുന്നത്. ഹോട്ടലുകളിൽ നിന്നും,വ്യാപാര സ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കെട്ടുകളി ലാക്കിയാണു …

യു എ ഇയിലെ ഷാ എണ്ണപ്പാടത്തിൽ ഇറാൻ ഡ്രോൺ ആക്രമണം : വൻ തീപിടുത്തം

ദുബായ്: യുഎഇയിലെ ഷാഎണ്ണപ്പാടത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തം. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറ തുറമുഖ മേഖലയിലും ഡ്രോൺആക്രമണവുംതീപിടിത്തവും ഉണ്ടായതായി യുഎഇ വെളിപ്പെടുത്തി. ഹോർ മൂസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക മാർഗ്ഗമാണ് ഫുജൈറ തുറമുഖം . ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക നിരന്തരം ആക്രമണം തുടരുന്നത് യു.എ.ഇ.യിലെ അമേരിക്കൻ ഒളിത്താവളങ്ങൾ ഉപയോഗിച്ചാണ് എന്ന് ആരോപിച്ചാണ് ഇറാൻ, …

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മലപ്പുറം : കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. കൊണ്ടോട്ടിയിലാണ് അപകടം ഉണ്ടായത്.ഇതര സംസ്ഥാന തൊഴിലാളികളായ സന്തോഷ് ബാധ്യ( 32 ), നരസിങ്ങ് പ്രധാർ ( 35 ) എന്നിവരാണ് മരിച്ചത്. ഇരുവരും ഒഡീഷ സ്വദേശികളാണ്. കൊണ്ടോട്ടിയിൽ കോൺക്രീറ്റ് മിക്സ് സ്ഥാപനത്തിൽ മൂന്നുവർഷമായി തൊഴിലാളികളാണ് ഇവർ .കമ്പനിക്ക് അടുത്ത വീട്ടിലെ കിണറ്റിൽ ഇന്നലെ സന്ധ്യക്ക് വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ആദ്യത്തെ ആൾക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെയാണ് രണ്ടാമത്തെ ആൾ കൂടി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഫെബ്രുവരി അവസാനം ആരംഭിച്ച അമേരിക്കൻ – ഇറാൻ സംഘർഷം ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണ്.​ ഇറാന്റെ പ്രധാന എണ്ണ വ്യാപാര കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീണ്ടും ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​അമേരിക്കൻ സൈനികർക്ക് പരിക്ക്: ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ ഏകദേശം 200 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈൻ, ജോർദാൻ, സൗദി …

മുന്‍ സിപിഐ നേതാവ് സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കൊല്ലത്തെ കെപിസിസി സെക്രട്ടറി ബിജെപിയില്‍

തൃശൂര്‍: മുന്‍ സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദന്‍ ബിജെപിയിലേക്ക്. തിങ്കളാഴ്ച ഉച്ചക്ക് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിക്കും.സിപിഐ പുറത്താക്കിയ സിസി മുകുന്ദന്‍ കോണ്‍ഗ്രസില്‍ ചേരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നു പറയുന്നു. എന്നാല്‍ സി സി മുകുന്ദനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെയാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.അതേ സമയം കൊല്ലത്തു നിന്നുള്ള കെ.പി.സി.സി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറില്‍ …

മാലിന്യ സംസ്കരണം പഠിക്കാൻ ജർമൻ സംഘം എണ്മകജെയിൽ

എന്മകജെ: പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കാൻ ജർമൻ സംഘം എന്മകജെ ഗ്രാമപഞ്ചായത്തിലെത്തി. ജർമനിയിലെ ക്ലീൻ ഹബ് കമ്പനിയുടെ പ്രതിനിധികളായ സിനോ കാകുഷ്കെ, ലിസ കോസ്റ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു.തുടർന്ന് ഹരിത കർമ്മസേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിലെത്തി തരംതിരിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തന രീതികളും വീടുതോറുമുള്ള മാലിന്യ ശേഖരണ സംവിധാനവും …

റിസോര്‍ട്ടില്‍ പൊലീസ് റെയ്ഡ്: ഫാത്തിമ ഹബീബയെയും കൂട്ടാളികളെയും എസ് ഐ ഉണ്ണിമായ കീഴടക്കി; 1.5 കിലോ കഞ്ചാവുമായി

കണ്ണൂര്‍: റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതിയെയും രണ്ടു യുവാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി, ടെമ്പിള്‍ ഗേറ്റിലെ കുമ്പളപ്പുറത്ത് ഫാത്തിമ ഹബീബ (29), മാടപ്പീടികയിലെ രയരോത്ത് ഹൗസില്‍ പി കെ ജിഷ്ണു (26), കസ്റ്റംസ് റോഡിലെ കൊളത്തായി ഹൗസില്‍ കെ സുനീര്‍ (36), എന്നിവരെയാണ് എസ് ഐ ഉണ്ണിമായയും സംഘവും അറസ്റ്റു ചെയ്തത്. മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിനു സമീപത്തെ പാംഷോര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പൊലീസ് …

സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ഗായകന്‍ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു; ഗായകനെതിരെ പൊലീസ്

മുംബൈ: സ്റ്റേജ് ഷോയ്ക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ഗായകനെതിരെ പൊലീസ് നടപടി ആരംഭിച്ചു. ഭോജ്പൂരി ഗായകന്‍ ധനഞ്ജയ് ശര്‍മയാണ് സ്റ്റേജിലെ പരിപാടിക്കിടെ നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പൊലീസ് ഗായകനെതിരെ കേസെടുത്തത്. നര്‍ത്തകിയെ ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലുളവാക്കിയെന്ന് പറഞ്ഞ് കാണികള്‍ പ്രതിഷേധിച്ചു. നര്‍ത്തകിയുടെ അന്തസിനെ അവഹേളിക്കുന്ന നടപടിയാണ് ഗായകനില്‍ നിന്ന് ഉണ്ടായതെന്ന് കാണികള്‍ ആരോപിച്ചു. ഗായകനെതിരെ ക്രിമനല്‍ കേസ് എടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.