കാഞ്ഞങ്ങാടിന് ഒരേ ഒരു ചിന്ത ; പറയാനുള്ളത് ഒന്നു മാത്രം: വികസനത്തിന്റെ പൂക്കാലം തന്ന എല്‍ഡിഎഫ് തുടരണം

ഒടയഞ്ചാല്‍: കാഞ്ഞങ്ങാടിന് മറിച്ചൊരു ചിന്തയില്ല; എല്ലാവർക്കും പറയാനുള്ളത്‌ ഒന്നുമാത്രം–‘വികസനത്തിന്റെ പൂക്കാലം തന്ന എല്‍ഡിഎഫ് തുടരണം. ജനങ്ങളുടെ പിന്തുണയിൽഎൽഡിഎഫ്‌ സ്ഥാനാർത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിൽ ചെരണത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറിക്കഴിഞ്ഞു. ഇന്നലെ രാവിലെ രാവണീശ്വരത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുത്ത ചോയ്യങ്കോട്, അമ്പലത്തുകര, ഒടയഞ്ചാല്‍ റാലികളില്‍ പങ്കെടുത്തു. ഇതിനിടയില്‍ മാലക്കല്‍ടൗണിലും കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതിന് ശേഷം കാഞ്ഞങ്ങാട് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്തു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെയും നാര ആലക്കളത്തെയും വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ ഒക്ളാവ് കൃഷ്‌ണൻ, പി കെ രാമചന്ദ്രൻ, രാഘവൻ കപ്പള്ളി, രത്നാകരൻ നമ്പ്യാർ, സുനിൽ മാടക്കൽ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page