ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. കോഴിക്കോട് ആനക്കാംപൊയിലില്‍ ഇന്ന് രാവിലെയാണ് സംഭവം. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തന്‍പുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ ഇറക്കമിറങ്ങി വരികയായിരുന്ന ഓട്ടോ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.

മരിച്ച ഷിജു ഓട്ടോഡ്രൈവറാണ്. തിരുവമ്പാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്‍സി.
രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടം. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page