നഗരത്തില്‍ തളര്‍ന്നുവീണയാളെ ഏറ്റെടുക്കാന്‍ ആരും വന്നില്ല; ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ്
നഗരത്തില്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ് രംഗത്തിറങ്ങിയതോടെ ലക്ഷ്യം കണ്ടു. ഏതാനും ദിവസം മുമ്പ് മംഗളൂരു നഗരത്തിലാണ് സംഭവം. നഗരത്തിന് സമീപത്തെ വെങ്കപ്പ ഗൗഡയുടെ തോട്ടത്തിലെ ജോലിക്കാരനായിരുന്നു ശേഖരഗൗഡ. ഇയാളുടെ കൃത്യമായ മേല്‍വിലാസം തൊഴിലുടമയ്ക്കും അറിയില്ലായിരുന്നു. പേരും. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരന്‍ എന്ന് മാത്രമേ വെങ്കപ്പഗൗഡയ്ക്ക് അറിയാമായിരുന്നുള്ളു.ഇതിനിടയിലാണ് ഒരു അത്യാവശ്യകാര്യത്തിനായി ശേഖര ഗൗഡ മംഗ്ളൂരു നഗരത്തിലെത്തിയത്. നഗരത്തില്‍ വെച്ച് കുഴഞ്ഞു വീണ ഇയാളെ സ്ഥലത്തുണ്ടായിരുന്ന …