നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി കാസര്‍കോട് നിന്ന് ബി ഇബ്രാഹിം

കാസര്‍കോട്: നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി ഇബ്രാഹിംമിന് പ്രൊമോഷന്‍ ലഭിച്ചു. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മിയാപദവ് സ്വദേശിയാണ്. തൊട്ടത്തോടി എല്‍പി സ്‌കൂള്‍, മിയാപ്പദവ് സ്‌കൂള്‍, സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി മംഗളൂരു, ഗവണ്‍മെന്റ് ഡിഗ്രി കോളേജ് മംഗളൂരു, ഗവണ്‍മെന്റ് ബിഎഡ് സെന്റര്‍ മംഗളൂരു എന്നിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1996 ല്‍ ജിഎച്ച്എസ്എസ് ബന്തടുക്ക സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജിഎച്ച്എസ്എസ് പൈവളിക കായര്‍ക്കട്ട, ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂളില്‍ സയന്‍സ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. സര്‍വ്വശിക്ഷാ കേരളയില്‍ ട്രൈനറായി, ജില്ലാ പ്രോഗ്രാം ഓഫീസറായി ചുമതലകള്‍ നിര്‍വഹിച്ചു. 2014 ല്‍ ഹെഡ്മാസ്റ്ററായി ജിഎച്ച്എസ് മൂഡംബയല്‍ സ്‌കൂളിലേക്ക് പ്രമോഷന്‍ ലഭിച്ചു. ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്‍കി. രണ്ടുവര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ബി ഇബ്രാഹിമിന് പ്രമോഷന്‍ ലഭിക്കുന്നത്. സ്‌നേഹവും, ലാളിത്യം കൊണ്ട് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഇഷ്ടപ്പെട്ട ഒരാളായിരുന്നു ഇബ്രാഹിം. അധ്യാപിക ഉമ്മലിമ (ഭാര്യ). മക്കള്‍: ഫാത്തിമത്ത് ജാസ്മിന്‍, സൈനബത്ത് സമീന, സ്വാലിഹ, മുഹമ്മദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page