തലയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം: നീലേശ്വരം ഭീമനടി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ തലയടുക്കത്താണ് അപകടം. മലപ്പച്ചേരി സ്വദേശി സുകുമാരന്റെ മകന്‍ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഇരുവരും പരിക്കുകള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. പതിവായി അപകടം നടക്കുന്നിടമാണ് ഇവിടെ. മുമ്പ് ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page