രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ വീട്ടില്‍ വന്നുപോകുന്നു; നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വന്നു നോക്കിയപ്പോള്‍ പൊലീസ് കണ്ടത്

വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) അറസ്റ്റുചെയ്തു. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന ചെടിയാണ് പിടികൂടിയത്. പോളിത്തീന്‍ കവറിലാണ് അഞ്ച് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. രണ്ട് മാസമായി ഷെഹീന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുറച്ച് നാള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാാണ് വിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണിനെ അറിയിച്ചത്. തുടര്‍ന്ന് ഡാന്‍സാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ ഈ വീട്ടില്‍ ചെറുപ്പക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വ്യക്തമായി. തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഈ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് എക്‌സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പൊലീസ് നടപടി പൂര്‍ത്തിയാക്കി ഷെഹീനെയും അറസ്റ്റ് ചെയ്തു. ചെടികള്‍ പിടിച്ചെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page