കുടകില്‍ പഴയകെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം

മടിക്കേരി: കുടക് ഗോണികൊപ്പലുവിലെ പഴയകെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. വിവരത്തെ തുടര്‍ന്ന് അഗ്നിശമനാ വിഭാഗവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഹോട്ടല്‍ കെട്ടിടമാണ് മഴയില്‍ തകര്‍ന്നു വീണത്. ഉച്ചഭക്ഷണത്തിനായി അമ്പൂര്‍ ഹോട്ടലിന് സമീപം എത്തിയവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഗോണിക്കൊപ്പ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് പാടുപെടുകയാണ്. ഗോണിക്കൊപ്പാലു മെയിന്‍ റോഡിലെ അമ്പൂര്‍ ബിരിയാണി സെന്ററിന്റെ കെട്ടിടം തകര്‍ന്നു വീഴുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page