പനി ബാധിതനായ കുട്ടിക്ക് ശീതള പാനീയം നല്‍കി; അരുതെന്നു പറഞ്ഞ സഹോദരിയെ യുവാവ് വെട്ടിക്കൊന്നു

മൈസൂര്‍: പനിബാധിതനായ കുട്ടിക്ക് തണുത്ത ഭക്ഷണം നല്‍കരുതെന്നു പറഞ്ഞ സഹോദരിയെ യുവാവ് വെട്ടിക്കൊന്നു. ചാമരാജ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടഹാലയിലെ ഐമാന്‍ ബാനു (23)വിനെയാണ് ജ്യേഷ്ഠസഹോദരന്‍ സയ്യിദ് പര്‍മാന്‍ (30) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
സയ്യിദ് പര്‍മാന്‍ രാത്രിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ സഹോദരന്റെ മകന്‍ അരികിലെത്തി. കുട്ടിക്ക് പര്‍മാന്‍ ശീതള പാനീയം നല്‍കി. കുട്ടിക്ക് പനിയാണെന്നും തണുത്തതൊന്നും കൊടുക്കരുതെന്നും സ്ഥലത്തുണ്ടായിരുന്ന സഹോദരി ഐമാന്‍ ബാനു പറഞ്ഞുവത്രെ. ഇതില്‍ പ്രകോപിതനായ പര്‍മാന്‍ അടുക്കളയില്‍ പോയി കറിക്കത്തിയെടുത്തു സഹോദരിയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പര്‍മാന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയ്ക്കു പരിക്കേറ്റു. സയ്യിദ് പര്‍മാനെ ചാമരാജ നഗര്‍ പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page