ഷാരോണ്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിധി കേട്ടിട്ടും ഭാവവ്യത്യാസങ്ങളില്ലാതെ ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, പരമാവധി ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്ന് കോടതി, കേരളപൊലീസിനു കോടതിയുടെ അഭിനന്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല, പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര, അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ നല്‍കിയത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നു പരിഗണിച്ച്. ചെറിയ വയസ്സാണെന്നും ബിരുദാനന്തര ബിരുദധാരിയാണെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്.അതേ സമയം ശിക്ഷാവിധി കേട്ട് ഗ്രീഷ്മയില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. എന്നാല്‍ വിധി കേട്ട് ഷാരോണിന്റെ …

നൊന്തുപെറ്റ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍; നാടിനെ നടുക്കിയ കൊല നടത്തിയത് കാമുകനൊപ്പം ജീവിക്കാന്‍

കണ്ണൂര്‍: ഒന്നര വയസ്സുള്ള മകനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍ സ്വദേശിനിയായ ശരണ്യ(23)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നിട്ടുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ശരണ്യയെ തിരിച്ചറിഞ്ഞത്.2020 നവംബര്‍ 17ന് ആണ് ശരണ്യ തന്റെ ഒന്നരവയസ്സുള്ള മകനെ തയ്യില്‍ …

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു ദിവസം കൊണ്ടാണ് അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായരെ കോടതി മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണിനു കഷായത്തില്‍ വിഷം കലര്‍ത്തി ഗ്രീഷ്മ നല്‍കിയത്.11 …

യുവാവ് ഫാക്ടറിയിലെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി, യുവാവിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോള്‍ ആരുടേത്?

കാസര്‍കോട്: പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയായ യുവാവിനെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടക്കാട്, വന്നലോത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ പാക്കിംഗ് വിഭാഗം തൊഴിലാളിയായ കൗഷിക് ബാഗ്ഡി (24)യാണ് മരിച്ചത്. പശ്ചിമ ബംഗാള്‍, പണുറുയ, ബാര്‍ബം സ്വദേശിയാണ്. രണ്ടുവര്‍ഷമായി കൊടക്കാട്ടെ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു കൗഷിക്. ഞായറാഴ്ച ഉച്ചവരെ കൗഷിക് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷമാണ് ശുചിമുറിയിലെത്തി സിന്റക്‌സ് വാതിലിന്റെ ഫ്രെയിമില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയത്. സഹതൊഴിലാളികള്‍ …

ഒരു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് പുറത്തെടുത്തു; വില്ലനായത് റിമോട്ടിലെ ബള്‍ബ്

മധുര: ഒരു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.കടുത്ത പനിയും ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു വയസ്സുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറെ കാണാനെത്തിയത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നി. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് ശ്വാസനാളത്തില്‍ എല്‍.ഇ.ഡി ബള്‍ഡ് കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്. കളിപ്പാട്ടത്തിന്റെ റിമോര്‍ട്ടിലെ ബള്‍ബാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ …

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി; ശബരിമല നടയടച്ചു, ഇത്തവണ ദര്‍ശനത്തിനെത്തിയത് അരക്കോടിയിലേറെ ഭക്തര്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ചു നടയടച്ചു. പന്തള രാജ പ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മ്മയുടെ ദര്‍ശനത്തോടെ തിങ്കളാഴ്ച രാവിലെ 6.30മണിക്കാണ് നടയടച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനു നട തുറന്ന ശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് തിരുവാഭരണ സംഘം പേടകങ്ങളുമായി അയ്യനെ തൊഴുതു വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചു. രാജപ്രതിനിധി സോപാനത്തിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയ ശേഷം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ …

നെല്ലിക്കുന്നിലെ ഷംസുദീന്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും മഞ്ചത്തടുക്കയില്‍ താമസക്കാരനുമായ ഷംസുദീന്‍ (52) അന്തരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: സലാഹുദീന്‍ (വിദ്യാര്‍ത്ഥി), ഷഹല. മരുമകന്‍: മുസമ്മില്‍ തലശ്ശേരി. സഹോദരന്‍: നിസാര്‍.

പറഞ്ഞതു പോലെ ചെയ്തു; ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുമ്പ് ടിക്ക്‌ടോക്ക് വീണ്ടും

വാഷിംഗ്ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കാനിരിക്കെ ടിക് ടോക്ക് ആപ്പിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം അമേരിക്കയില്‍ ഉറപ്പാക്കി. 14 മണിക്കൂര്‍ ഈ ആപ്പ് അമേരിക്കയില്‍ ഉപരോധത്തിലായിരുന്നു. ടിക്ക് ടോക്കിന്റെ ഉപരോധം താല്‍ക്കാലികമായി തടയുമെന്നു ഞായറാഴ്ച രാവിലെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍നെറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ടിക്ക്‌ടോക്കിനെ പിന്തുണയ്ക്കുന്ന ടെക് കമ്പനികള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റെടുത്ത ശേഷം ടിക്ക്‌ടോക്ക് ആപ്പിന്റെ അമേരിക്കയിലെ ഭാവി പ്രസിഡന്റ് ട്രംപ് തീരുമാനിക്കും.

57കാരനായ കരാറുകാരനെ ഹണിട്രാപ്പില്‍ വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു; യുവതിയും സംഘവും അറസ്റ്റില്‍

ബംഗ്‌ളൂരു: 57കാരനായ കരാറുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നയന, സംഘാംഗങ്ങളായ സന്തോഷ്, അജയ്, ജയരാജ് എന്നിവരെയാണ് ബ്യാദരഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു. നയനയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാനരീതിയില്‍ കൂടുതല്‍ പേരെ നയനയും സംഘവും തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിതെന്നു പൊലീസ് പറഞ്ഞു.ഒരു പരിചയക്കാരന്‍ വഴിയാണ് 57കാരനായ സിവില്‍ കോണ്‍ട്രാക്ടര്‍ നയനയുമായി സൗഹൃദത്തിലായത്. പിന്നീട് ഈ ബന്ധം വളരുകയും …

അതുക്കും മേലെ വിശ്വാസം

നാരായണന്‍ പേരിയ രാഷ്ട്രത്തിന്റെ അംഗീകൃത ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു; കോടതി മുമ്പാകെ എത്തുന്ന വാദിയുടെയും പ്രതിയുടെയും മതമോ, ജാതിയോ, ജന്മദേശമോ, പദവിയോ, അവസ്ഥയോ ഏതെന്ന് നോക്കാതെ സത്യവും നീതിയും ന്യായവും മാത്രം പരിഗണിച്ച് കൃത്യനിര്‍വ്വഹണം നടത്തും.ഏതാണ്ട് ഈ അര്‍ത്ഥത്തില്‍ പ്രതിജ്ഞ ചെയ്തു കൊണ്ടാണല്ലോ ന്യാധിപന്മാര്‍ ചുമതല ഏല്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്മാരും അങ്ങനെത്തന്നെ. എന്നിട്ടും വാക്കുമാറിയാലോ? അതായത് സത്യപ്രതിജ്ഞയില്‍ നിന്നു വ്യതിചലിച്ചാലോ?ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെ ചെയ്യുമോ? വെറുതേ മുന്‍വിധിയോടെ കുറ്റാരോപണം നടത്തരുതെന്ന് വിരലുയര്‍ത്തിപ്പറയും എന്നറിയാം. എങ്കിലും ഇത് …

കടയിലേക്ക് പോവുകയായിരുന്ന ആണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: കടയിലേക്ക് നടന്നു പോവുകയായിരുന്ന ആണ്‍കുട്ടിയെ ശല്യം ചെയ്തതായി പരാതി. 13കാരന്‍ നല്‍കിയ പരാതിയില്‍ യുവാവിനെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കുംബഡാജെ നീരടുക്കത്തെ അശ്വിത് കിരണി(27)നെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നടന്നു പോകുന്നതിനിടയില്‍ യുവാവ് ശല്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെട്ട് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

നാഷണൽ പെൻഷൻ സ്കീം പിൻവലിക്കണം: കെ.പി.എസ്.ടി.എ.

കാസർകോട് :അധികാരത്തിൽ വന്നാൽ എൻ.പി.എസ്. അറബിക്കടലിൽ എന്നു പറഞ്ഞ ഇടതു സർക്കാർ എട്ടര വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു. പാലക്കുന്നിൽ നടന്ന കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.വി. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ, കെ.അനിൽകുമാർ, പ്രശാന്ത് കാനത്തൂർ, …

കെ എസ് ടി യു സംസ്ഥാന സമ്മേളനം ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു

കാസർകോട് :കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്തു. കാസർകോട്ടു നടന്ന സമ്മേളനത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു എ കെ എം അഷ്റഫ് എംഎൽഎ,മജീദ്, എ എം കടവത്ത്,മാഹിൻകളോട്, മുഹമ്മദ് അഷ്‌റഫ്‌, ആസിഫ് സഹീർ തുടങ്ങിയവർ പ്രസംഗിച്ചു

കേരളം ദേശീയ വിദ്യാഭ്യാസ നയത്തിനൊപ്പം നിൽക്കണം : എൻ.ടി.യു.

കാസർകോട് : കേരളം, ദേശീയ വിദ്യാഭ്യാസ നയത്തോടൊപ്പം നിൽക്കണമെന്ന് എൻ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ ആവശ്യപ്പെട്ടു. കേന്ദ്രനയങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നതാണ്, കേരള വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലാകാൻ കാരണമെന്ന് എൻ.ടി.യു. ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരവിന്ദാക്ഷ ഭണ്ഡാരി, സതിഷ് ഷെട്ടി , എം . രഞ്ജിത്ത് . ബി.എം.എസ്.ജില്ലാ സെക്രട്ടറി വി.കെ ബാബു, പെൻഷനേർഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് …

കാണാതായ പതിനേഴുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത കാമുകനും കര്‍ണ്ണാടക സ്വദേശിക്കുമെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ഏതാനും ദിവസം മുമ്പു കാണാതായ പതിനേഴുകാരിയെ പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം കണ്ടെത്തി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം കാമുകനായ പതിനേഴുകാരനും കര്‍ണ്ണാടക സ്വദേശിയായ മറ്റൊരു യുവാവിനുമെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെയും കാമുകനെയും ഒന്നിച്ച് കണ്ടെത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി മൊഴിയെടുത്തു. അതിനു ശേഷമാണ് പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക സ്വദേശിയായ ഒരു യുവാവും തന്നെ പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി …

അന്നത്തെ മൂന്ന് പെണ്‍കുട്ടികള്‍ ഇന്നത്തെ മൂന്ന് അമ്മൂമ്മമാര്‍

Author: കൂക്കാനം റഹ്‌മാന്‍ വലതു വശത്തു നില്‍ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്‍ക്കുന്ന പ്രേമലത അതിനടുത്ത് നില്‍ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ മുമ്പിലിരുന്ന പത്തുവയസ്സുകാരികളായ പെണ്‍കുട്ടികളായിരുന്നു ഇവര്‍. പിന്നീട് ഞാന്‍ ഇവരെ കണ്ടിട്ടില്ല. അറുപതിലെത്തിയ ഈ പ്രിയപ്പെട്ടവരെ കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും അവര്‍ എന്നെ മറന്നില്ല. 17നു വൈകിട്ട് 3 മണിക്ക് ഇവര്‍ എന്നെ കാണാന്‍ വന്നു. അമ്പതുവര്‍ഷം മുമ്പുണ്ടായ ക്ലാസോര്‍മ്മകള്‍ അവര്‍ …

ചായ്യോത്ത് സ്‌കൂളില്‍ ക്ലാസ് മുറിയില്‍ സംഘട്ടനം; പത്താംക്ലാസുകാരന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു, സഹപാഠിക്കെതിരെ കേസ്

കാസര്‍കോട്: വയറ്റില്‍ കുത്തിയത് ചോദ്യം ചെയ്ത വിരോധം മൂലമാണെന്നു പറയുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു. ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തുവെന്നാണ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

കുമ്പള വെടിഉത്സവം; ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം വെടി ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ച സംഭവത്തില്‍ ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ. സദാനന്ദ കാമത്ത്, എസ് സദാനന്ദ കാമത്ത്, മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര കാമത്ത് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ച് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ പടക്കം പൊട്ടിച്ചുവെന്നാണ് …