സിപിഎമ്മിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അന്‍വറിനു കാസര്‍കോട്ട് വന്‍ സ്വീകരണം; നീക്കങ്ങള്‍ നിരീക്ഷിച്ച് മുസ്ലിം ലീഗും സിപിഎമ്മും
കാസര്‍കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനു കാസര്‍കോട്ട് വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 10.05 മണിയോടെ കാസര്‍കോട് റെയില്‍വെസ്‌റ്റേഷനില്‍ എത്തിയ അന്‍വറിനെ അബ്ദുല്‍ റഹ്‌മാന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. റെയില്‍വെ സ്‌റ്റേഷനു പുറത്തു നിരവധി ഓട്ടോഡ്രൈവര്‍മാരും അന്‍വറിനെ സ്വീകരിക്കുകയും ഒന്നിച്ചു നിന്നു ഫോട്ടെയടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ കുടുംബത്തെ കാണാനും വീടു വയ്ക്കാനുള്ള സഹായം നല്‍കാനുമാണ് പി.വി അന്‍വര്‍ കാസര്‍കോട്ടെത്തിയത്. എന്നാല്‍ അന്‍വറിന്റെ വരവ് രാഷ്ട്രീയ …