കാസർകോട് :
അധികാരത്തിൽ വന്നാൽ എൻ.പി.എസ്. അറബിക്കടലിൽ എന്നു പറഞ്ഞ ഇടതു സർക്കാർ എട്ടര വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു. പാലക്കുന്നിൽ നടന്ന കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.വി. വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ, കെ.അനിൽകുമാർ, പ്രശാന്ത് കാനത്തൂർ, കെ. ശ്രീനിവാസൻ പി.ടി. ജോമി ടി. ജോസ് പ്രസംഗിച്ചു. വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ഖാദർ മാങ്ങാട് ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി പി.വി. ജ്യോതി, റ ടി. രാജേഷ് കുമാർ, അശോകൻ കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോർജ്, പി.കെ. ബിജു, പി. ജലജാക്ഷി, എം.കെ. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് പി. കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ അവാർഡ് നേടിയ അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ സമ്മാനം നൽകി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സി.എം. വർഗീസ് അധ്യക്ഷനായിരുന്നു. ഡി.സി. സി. ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, ഗീത കൃഷ്ണൻ,കെ.വി. ഭക്തവത്സലൻ, സുകുമാരൻ പൂച്ചക്കാട്, ശ്രീധരൻ വയലിൽ, കെ. ഗോപാലകൃഷ്ണൻ, പി. ശ്രീജ പ്രസംഗിച്ചു.ഭാരവാഹികളായി പിടി ബെന്നി (പ്രസി),കെ ഗോപാലകൃഷ്ണൻ (സെക്ര),പി ശ്രീജ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു
