വാഷിംഗ്ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കാനിരിക്കെ ടിക് ടോക്ക് ആപ്പിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം അമേരിക്കയില്‍ ഉറപ്പാക്കി. 14 മണിക്കൂര്‍ ഈ ആപ്പ് അമേരിക്കയില്‍ ഉപരോധത്തിലായിരുന്നു. ടിക്ക് ടോക്കിന്റെ ഉപരോധം താല്‍ക്കാലികമായി തടയുമെന്നു ഞായറാഴ്ച രാവിലെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍നെറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ടിക്ക്‌ടോക്കിനെ പിന്തുണയ്ക്കുന്ന ടെക് കമ്പനികള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റെടുത്ത ശേഷം ടിക്ക്‌ടോക്ക് ആപ്പിന്റെ അമേരിക്കയിലെ ഭാവി പ്രസിഡന്റ് ട്രംപ് തീരുമാനിക്കും.
