ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു ദിവസം കൊണ്ടാണ് അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായരെ കോടതി മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.
2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണിനു കഷായത്തില്‍ വിഷം കലര്‍ത്തി ഗ്രീഷ്മ നല്‍കിയത്.
11 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ഷാരോണ്‍ മരണപ്പെട്ടത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍പെടുത്തിയാണ് ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത്. വിധി പ്രസ്താവന കേട്ട ശേഷം ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു.
വിധി പ്രസ്താവനയില്‍ പൊലീസിന്റെ അന്വേഷണത്തെ കോടതി അഭിനന്ദിച്ചു.
ഇപ്പോള്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായ ഡി. ശില്‍പ്പയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ കാസര്‍കോട് ഡിസിആര്‍ബി ഡിവൈ.എസ്.പി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page