ഷാരോണ്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിധി കേട്ടിട്ടും ഭാവവ്യത്യാസങ്ങളില്ലാതെ ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, പരമാവധി ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്ന് കോടതി, കേരളപൊലീസിനു കോടതിയുടെ അഭിനന്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല, പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര, അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ നല്‍കിയത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നു പരിഗണിച്ച്. ചെറിയ വയസ്സാണെന്നും ബിരുദാനന്തര ബിരുദധാരിയാണെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്.
അതേ സമയം ശിക്ഷാവിധി കേട്ട് ഗ്രീഷ്മയില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. എന്നാല്‍ വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിനനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നു കോടതി നിരീക്ഷിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page