വിരമിക്കുമ്പോള്‍ കിട്ടിയ പത്തുലക്ഷം നിക്ഷേപിച്ചത് കാറഡുക്ക സൊസൈറ്റിയില്‍; അയച്ചുകിട്ടിയ പണം പിന്‍വലിക്കാന്‍ കഴിയാതെ മക്കള്‍, പൊലീസിന് മുന്നില്‍ തൊഴുകൈകളുമായി വയോധികന്‍
കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട. ജീവനക്കാരന്‍ കണ്ണീരൊഴുക്കുന്നു. ആദൂര്‍ സ്വദേശിയും കാസര്‍കോട് വിത്തുല്‍പാദന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനുമായ വയോധികനാണ് തട്ടിപ്പിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നത്.വിരമിക്കുന്ന സമയത്ത് ലഭിച്ച എല്ലാ ആനുകൂല്യങ്ങളും സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സൊസൈറ്റിയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുക ഇക്കഴിഞ്ഞ മെയ് മാസം ഒന്‍പതിനു ബംഗ്ളൂരുവിലുള്ള മകന്റെയും മകളുടെയും അക്കൗണ്ടുകളിലേക്ക് കാറഡുക്ക സൊസൈറ്റി അക്കൗണ്ട് വഴി അയച്ചിരുന്നു. തുക ബംഗ്ളൂരുവിലെ അക്കൗണ്ടില്‍ എത്തുന്നതിന് മുമ്പ് …