പെരിയാട്ടടുക്കത്ത് യുവജ്യോത്സ്യന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയാട്ടടുക്കത്തെ യുവ ജ്യോത്സ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയാട്ടടുക്കത്തെ സുകുമാരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ ബികേഷ് (27)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബേഡകത്തെ വിറപ്പിച്ച ജിഷ്ണുവും വിഷ്ണുവും എവിടെ?, അടിവസ്ത്രം മാത്രം ധരിച്ച് നാടുവിട്ടോ? ഫോണ്‍ ലൊക്കേഷന്‍ വീടിനു സമീപം, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജിഷ്ണുവും വിഷ്ണുവും എവിടെ? സംഭവം നടന്ന ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെ ആശങ്ക ഉയരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ഫോണ്‍ ലൊക്കേഷന്‍ കുറത്തിക്കുണ്ടാണ് സൂചിപ്പിക്കുന്നത്. ഫോണുകള്‍ റിംഗ് ചെയ്യുന്നുമുണ്ട്. ഫോണുകള്‍ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കോട്ടയം സ്വദേശികളായ ഇരുവരും …

വ്യാജ രേഖകള്‍ ചമച്ച് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നു 4.75 ലക്ഷം രൂപ അടിച്ചുമാറ്റി; മൂന്നു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

വ്യാജരേഖകള്‍ ചമച്ച് മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ടില്‍ നിന്നു മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. പാവപ്പെട്ട രോഗികള്‍ക്കു അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ഫണ്ടാണ് ഡോക്ടര്‍മാര്‍ അടിച്ചുമാറ്റിയത്. 2023 മെയ് മുതല്‍ ജൂലായ് വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് ഖഡക്പാഡ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനു കൈമാറി.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു; ആദ്യ സന്ദര്‍ശനം കാലിക്കടവില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ബേക്കല്‍ എസ്എച്ച്ഒ അപര്‍ണ്ണ, ഡിവൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പേരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി എം. സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.ഔദ്യോഗികപദവി ഏറ്റെടുത്ത ശേഷം ബി.വി വിജയഭാരത് റെഡ്ഡി കാലിക്കടവിലേക്ക് പോയി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും …

പതിനാറുകാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിനെ ജയിലിലടച്ചു; കേസ് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി, കുറ്റപത്രം ഉടന്‍

കാസര്‍കോട്: പതിനാറുകാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. പെരിയ, അള്ളറണ്ടയിലെ ശ്രീനാഥി(27)നെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ സഹിതമാണ് പെണ്‍കുട്ടി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊറുതി മുട്ടിയാണ് പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് ശ്രീനാഥിനെതിരെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഏറ്റെടുത്തത്. കേസിന്റെ …

ചട്ടഞ്ചാലില്‍ സര്‍വ്വീസ് റോഡില്‍ നിറയെ ചെളി; ബദിയഡുക്കയില്‍ നിന്നും എത്തിയ കാര്‍ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലും ഇടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: പൊയ്‌നാച്ചി-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ സര്‍വ്വീസ് റോഡില്‍ ചെളി കെട്ടിക്കിടക്കുന്നത് അപകടഭീതി ഉയര്‍ത്തുന്നു. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലിടിച്ചു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. ചട്ടഞ്ചാല്‍ ടൗണിലെ അടിപ്പാത കഴിഞ്ഞ ഉടനെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് റോഡില്‍ ചെളി കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം അറിയാതെ ബദിയഡുക്കയിലെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എത്തുകയും നിയന്ത്രണം വിട്ട് സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചാണ് അപകടം. ഇതിനു ശേഷം സര്‍വ്വീസ് …

ഡ്യൂട്ടിക്കെത്തിയത് നാലുകാലില്‍; മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാന്‍ സ്വദേശിയായ ഘനശ്യാം മഹേശ്വര്‍ (36)ക്കെതിരെയാണ് റെയില്‍വെ ആക്ട് പ്രകാരം ആര്‍പിഎഫ് കേസെടുത്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ലഹരി കാരണം നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു സ്‌റ്റേഷന്‍ മാസ്റ്റര്‍. വിവരമറിഞ്ഞ് എത്തിയ റെയില്‍വെ പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മദ്യലഹരിയിലാണ് ഡ്യൂട്ടിക്കെത്തിയതെന്നു വ്യക്തമായത്. തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ എടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് …

നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗറില്‍ വയോധികന്‍ കാറിടിച്ചു മരിച്ചു; ദുബായ് രജിസ്‌ട്രേഷനിലുള്ളതടക്കം 2 കാറുകള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് ദുബായ് രജിസ്‌ട്രേഷന്‍ ഉള്ളതടക്കം രണ്ടു കാറുകള്‍ കസ്റ്റഡിയിലെടുത്തു. മാന്യ, ബേള, ഉള്ളോടിയിലെ ഗോപാല (60)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ ബദിയഡുക്ക-കുമ്പള കെ.എസ്.ടി.പി റോഡില്‍ നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗറിലാണ് അപകടം ഉണ്ടായത്. ബദിയഡുക്ക ഭാഗത്തു നിന്നു കുമ്പള പോവുകയായിരുന്നു കാറുകള്‍. കാറുകളില്‍ ഒന്നിടിച്ചാണ് ഗോപാല തെറിച്ചുവീണത്. ഇതിനിടയില്‍ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കാര്‍ വീണു കിടക്കുകയായിരുന്ന ഗോപാലയുടെ ദേഹത്തു കൂടി കയറി …

കാസര്‍കോട്, ചൗക്കിയിലും പൊലീസിനു നേരെ അക്രമം; പൊലീസുകാരന്റെ കൈപിടിച്ചു തിരിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത മുളിയാര്‍, കൊടവഞ്ചി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ചൗക്കി, കെ.കെ പുറത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ആക്രമിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ചിത്താരി, രാവണീശ്വരം, വെള്ളംതട്ട ഹൗസിലെ വിജേഷ് (32) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മുളിയാര്‍, കൊടവഞ്ചി, പൊതുഞ്ഞി ഹൗസിലെ പ്രകാശ (25)നെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു വിജേഷ്. സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയ പ്രകാശനെ നീക്കം ചെയ്യാനുള്ള …

യുവാക്കളെ കഴുത്തറുത്തു കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

മംഗ്‌ളൂരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ടുവെന്ന കേസില്‍ ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും 65000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെര്‍ക്കള, സി.എന്‍ മന്‍സിലില്‍ മുഹമ്മദ് മഹ്ജീര്‍ സനഫ് (36), വിദ്യാനഗര്‍, അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ ദില്‍ഷാന്‍ മന്‍സിലില്‍ എ. മുഹമ്മദ് ഇര്‍ഷാദ് (35), ഇഷാബി മന്‍സിലില്‍ എ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. …

വീടിനു തീപിടിച്ച് യുവാവ് മരിച്ചു; മദ്യലഹരിയിൽ തീയിട്ടതെന്ന് സംശയം

പത്തനംതിട്ട: കോന്നിയിൽ വീടിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പ്രമാടം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളകൊള്ളൂർ ലക്ഷം വീട് നഗറിൽ സോമന്റെയും വനജയുടെയും മകൻ മനോജ്(35) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 9.30 വോടെയാണ് വീടിനു തീപിടിച്ചത്. ഈ സമയം വീടിനു അകത്തുണ്ടായിരുന്ന സോമനും വനജയും പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും മനോജ് തീയിൽ പെട്ടുപോകുകയായിരുന്നു.മദ്യലഹരിയിൽ മനോജ് തന്നെ വീടിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇന്നലെയും വീട്ടിൽ വഴക്കുണ്ടായി. പിന്നാലെ മനോജ് വീടിനു തീവച്ചെന്നാണ് പൊലീസ് …

മരണം വരെ സംഭവിക്കാം; സൂര്യാഘാതം കരുതിയിരിക്കണം; സൂര്യാഘാതത്തെ എങ്ങനെ തിരിച്ചറിയും ? ഉടൻ എന്തു ചെയ്യണം

വേനൽ ചൂടേറിയതോടെ സൂര്യാഘാതമേൽക്കുന്നതു വർധിക്കുകയാണ്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിനു വരെ കാരണമാകാവുന്ന അവസ്ഥയാണ് സൂര്യാഘാതം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ഇതോടെ ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസ്സം നേരിടും. ഇതു ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നതിനും ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ഇടയാക്കും. ഇത്തരം അവസ്ഥയാണ് സൂര്യാഘാതം.പ്രായമേറിയവർക്കും രോഗബാധിതർക്കുമാണ് സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതൽ. പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നു കഴിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ശരീരത്തിലെ ചൂട് പുറത്തു …

മഞ്ചേശ്വരത്ത് താമസക്കാരിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗ്‌ളൂരു: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഫാക്ടറി തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശിനിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി മദ്യപിച്ച ശേഷം കൂട്ടബലാത്സം ചെയ്തുവെന്ന കേസിലെ പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണ്ണാടക, മുല്‍ക്കി സ്വദേശിയായ പ്രഭുരാജ്, തലപ്പാടി, കുംപെളയിലെ മിഥുന്‍, മംഗ്‌ളൂരു സ്വദേശിയും ഇലക്ട്രീഷ്യനുമായ മണി എന്നിവരെയാണ് കോടതി നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.കഴിഞ്ഞ ദിവസം രാത്രി ഉള്ളാള്‍, മുന്നൂര്‍, നേത്രാവതി നദിക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടബലാത്സംഗം അരങ്ങേറിയത്. കൂടുതല്‍ …

മേലുദ്യോഗസ്ഥന്റെ പീഡനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍

മംഗ്ളൂരു: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നു കുറിപ്പ് എഴുതി വച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആശുപത്രിയില്‍. ചിക്മംഗ്ളൂരു, കടൂര്‍ ഡിപ്പോയിലാണ് സംഭവം. അവധിയുടെ പേരില്‍ മേലുദ്യോഗസ്ഥനില്‍ നിന്നു കടുത്ത മാനസിക പീഡനമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസവും സമാനരീതിയില്‍ പീഡനം ഉണ്ടായപ്പോള്‍ കൈയില്‍ കരുതിയിരുന്ന വിഷം കടൂര്‍ ഡിപ്പോയില്‍ വച്ച് കഴിക്കുകയായിരുന്നു. അവശ നിലയിലായ ഡ്രൈവറെ ഷിമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.‘അദ്ദേഹത്തിനു പണം നല്‍കിയാല്‍ എനിക്ക് എത്ര ദിവസത്തെ അവധിയും തരുമെന്നും …

നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക മന്ദിരത്തെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ നടപടി

കാസര്‍കോട്: അരവത്ത് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി മന്ദിരത്തെ കേരള കലാമണ്ഡലത്തിന് സമാനമായ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളിയുടെ വടക്കിന്റെ കുലപതിയാണ് കണ്ണന്‍ പാട്ടാളി ആശാന്‍. സ്മാരകമന്ദിരം മഹത് സംരംഭമായി മാറ്റണം. കല്ലടിക്കോടന്‍ കഥകളിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പ്രതിഭയാണ് കണ്ണന്‍ പാട്ടാളി.നമ്മുടെ കലകളില്‍ ഏറ്റവും മികച്ചതാണ് കഥകളി. …

മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം വച്ചു; ചോദ്യം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ആലക്കോട്, പൂവംചാലിലെ മാങ്ങാട്ട്, ഒ.കെ ബാബു (35)വിനെയാണ് ആലക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ കെ.ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ താലൂക്ക് ഓഫീസിലെ യുഡി ക്ലര്‍ക്കും പൂവന്‍ചാല്‍ സ്വദേശിയുമായ പുതുശ്ശേരി നിതി(28)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷു തലേന്ന് രാത്രി 7.20 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നിതിന്റെ ബന്ധുവായ …

രണ്ട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച റിട്ട. എസ് ഐക്കെതിരെ പോക്സോ കേസ്

കണ്ണൂര്‍: 14 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിട്ട. എസ് ഐയ്ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. കണ്ണൂര്‍, തളാപ്പ് സ്വദേശിയായ സി മജീദിനെതിരെയാണ് വളപ്പട്ടണം പൊലീസ് കേസെടുത്തത്. രണ്ടു കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിപ്രകാരമാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്കു നേരെ വെടിവെയ്പ്; പരിക്ക് ഗുരുതരം, അക്രമത്തിനു പിന്നില്‍ ആര്?

ബംഗ്‌ളൂരു: കര്‍ണ്ണാടകയിലെ മുന്‍ അധോലോക നായകന്‍ മുത്തപ്പ റായിയുടെ മകന്‍ റിക്കിറായിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ റിക്കിയെ ബംഗ്‌ളൂരുവിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന റിക്കി വീട്ടിനു സമീപത്ത് എത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്. ഡ്രൈവറുടെ സൈഡിലാണ് വെടിയുതിര്‍ത്തത്. ഡ്രൈവര്‍ തല മുന്നോട്ട് കുനിച്ചതിനാല്‍ വെടിയേറ്റില്ല. ഇടതുഭാഗത്തു ഇരിക്കുകയായിരുന്ന റിക്കിയുടെ ദേഹത്താണ് വെടിയുണ്ടകള്‍ പതിച്ചത്. രാമനഗര എസ്.പി ശ്രീനിവാസ ഗൗഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സാധാരണയായി റിക്കി …