കുറ്റിക്കോല്‍, പള്ളഞ്ചിയില്‍ തവള, പാമ്പിനെ വിഴുങ്ങി!

കാസര്‍കോട്: കുറ്റിക്കോല്‍, പള്ളഞ്ചിയില്‍ തവള പാമ്പിനെ വിഴുങ്ങി! കഴിഞ്ഞ ദിവസം രാത്രി ഏഴരമണിയോടെയാണ് അപൂര്‍വ്വ സംഭവം നടന്നത്. പനത്തടി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റും കര്‍ഷകനുമായ സി. ചക്രപാണിയാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്. തോട്ടത്തില്‍ വെള്ളം തളിക്കാന്‍ എത്തിയതായിരുന്നു ചക്രപാണി. ഈ സമയത്താണ് പഴയ കുളത്തിന്റെ പടവില്‍ ഇരുന്നു തവളയാശാന്‍ പാമ്പിനെ വിഴുങ്ങുന്നത് കണ്ടത്. പണി കഴിഞ്ഞ് വീട്ടില്‍ എത്തിയ ചക്രപാണി സംഭവം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പോലും വിശ്വസിച്ചില്ല. ഇതോടെ മൊബൈല്‍ ഫോണുമായി കുളത്തിനു സമീപത്തെത്തി ചിത്രം …

കൊറഗജ്ജന്‍ തെയ്യംകാണാന്‍ പോയ ആള് ‘ഓഫായി’; പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ തിരിച്ചെത്തി, സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: തെയ്യം കാണാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ കാണാതായ ആള്‍ നാടകീയമായി തിരിച്ചെത്തി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു തിരിച്ചെത്തിയ ആള്‍ വിശദീകരിച്ചതോടെ പുലിവാല് പിടിച്ച് വീട്ടുകാര്‍. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘പുല്ലൂര്‍, ചാലിങ്കാല്‍ സ്വദേശിയായ 41കാരനെ ഫെബ്രുവരി 28നാണ് കാണാതായത്. അന്ന് ഒരിടത്ത് നടന്ന കൊറഗജ്ജന്‍ തെയ്യം കാണാനാണെന്നു പറഞ്ഞ് ബൈക്കുമായാണ് യുവാവ് വീട്ടില്‍ നിന്നു ഇറങ്ങിയത്. മാര്‍ച്ച് ഒന്നിനു വൈകുന്നേരം വരെ യുവാവ് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം …

കൃഷിയിടത്തിലെത്തിയ കര്‍ഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കണ്ണൂര്‍: കൃഷിയിടത്തില്‍ എത്തിയ കര്‍ഷകനെ കാട്ടുപന്നി കുത്തിക്കൊന്നു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തുള്ള കൃഷിയിടത്തില്‍ എത്തിയതായിരുന്നു ശ്രീധരന്‍. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി. ശ്രീധരനെ കാട്ടുപന്നി കുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ബഹളം വച്ചതോടെ പന്നി ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഉപ്പള-പ്രതാപ് നഗറില്‍ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഉപ്പള, പ്രതാപ് നഗറിലെ സഹോദരന്റെ വീട്ടില്‍ താമസിച്ചുവരുകയായിരുന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മംഗ്‌ളൂരു, ബോളാറിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ രാധ (69)യാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പ്രതാപ് നഗറിലുള്ള സഹോദരന്‍ നാഗേഷിന്റെ വീട്ടിലേക്ക് ഇവര്‍ താമസം മാറിയത്. കുഴഞ്ഞു വീണ രാധയെ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ലഹരി-മയക്കുമരുന്ന്-സാമൂഹ്യ വിരുദ്ധ മാഫിയകള്‍ക്കെതിരെ നാഷണല്‍ വിമന്‍സ് ലീഗ്

കാസര്‍കോട്: നാടിന്റെ സൈ്വര്യ ജീവിതത്തിനും ക്രമസമാധാനത്തിനും മനുഷ്യജീവനും വെല്ലുവിളി ഉയര്‍ത്തുന്ന ലഹരി-മയക്കുമരുന്ന്-സാമൂഹ്യ വിരുദ്ധ മാഫിയകള്‍ക്കെതിരെ വ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി എം ഹസീന പ്രസ്താവിച്ചു.മാര്‍ച്ച് ഒന്നിന് ആരംഭിച്ച കാമ്പയിന്‍ രണ്ടാഴ്ചക്കാലം തുടരും. വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം, പ്രചാരണ യോഗങ്ങള്‍, സെമിനാറുകള്‍ എന്നിവ ഉണ്ടാവും.പ്രചരണത്തില്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും പങ്കാളികളാവണമെന്ന് പ്രസ്താവനയില്‍ അവര്‍ ആഹ്വാനം ചെയ്തു.ലഹരി-മാഫിയാ സംഘം കേരളത്തില്‍ പിടിമുറുക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലുള്ള പ്രതിരോധം വിജയിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ലഹരി മാഫിയ …

നാട്ടില്‍ മനുഷ്യക്കൊല കലാപരിപാടിയായി; ജനം ഭയപ്പാടില്‍, ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയം: കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: ഇടതു സര്‍ക്കാര്‍ കേരളത്തെ ഭീകരതയിലേക്കും അരാജകത്വത്തിലേക്കുംതള്ളിവിടുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. നാട്ടില്‍ മനുഷ്യക്കൊല കലാപരിപാടിയായി മാറിയിരിക്കുന്നു. ജനം ഭീതിയിലായിരിക്കുന്നു. നാട് ആശങ്കയിലുമാണെന്നും അഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മയക്കുമരുന്നു-ലഹരി മാഫിയയുടെ ഒത്താശയോടെ നാട്ടിലാകെ ഒരു നിയന്ത്രണവുമില്ലാതെഗുണ്ടകളും ക്രിമിനലുകളും കൊടികുത്തിവാഴുകയാണ്. കുടുംബങ്ങളിലും തെരുവുകളിലും കാമ്പസുകളിലും ക്രിമിനല്‍ സംഘങ്ങള്‍ ചോരപ്പുഴ ഒഴുക്കുന്നു. ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസുംമൗനവ്രതമെടുക്കുന്നു.മറു ഭാഗത്ത് വന്യജീവി …

കണ്ണില്ലാത്ത ക്രൂരത: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവം; സഹപാഠികള്‍ക്കെതിരെ കേസ്

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കു നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃക്കാക്കര, തെങ്ങോട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകര്‍ക്കും പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയാണ് കേസെടുത്തത്. കുട്ടിക്ക് മാനസിക പിന്തുണ നല്‍കിയില്ലെന്ന കുറ്റത്തിനാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 3ന് ഐ.ടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയപ്പോള്‍ സഹപാഠികളായ രണ്ടു പേര്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തിനു അകത്തേക്ക് നായ്ക്കുരണ പൊടി എറിയുകയായിരുന്നു. അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി നിലവിളിച്ചപ്പോള്‍ കഴുകി കളയാനായിരുന്നു സഹപാഠികളുടെ നിര്‍ദ്ദേശം.തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെ ശുചിമുറിയിലെത്തി …

സൗത്ത് ചിത്താരിയില്‍ റമദാന്‍ പ്രഭാഷണവും ലഹരി വിരുദ്ധ ക്യാമ്പയിനും ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണ പരമ്പര ഞായറാഴ്ച ആരംഭിക്കും. 28 വരെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ സൗത്ത് ചിത്താരി മദ്രസ അങ്കണത്തിലാണ് പരിപാടി. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സൗത്ത് ചിത്താരി മഹല്ല് ഖത്തീബ് സൂഫി ബാഖവി പ്രഭാഷണത്തിന് നേതൃത്വം നല്‍കും. ഞായറാഴ്ചകളില്‍ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണത്തിനെത്തും.9ന് ഞായറാഴ്ച യുവതയുടെ അപധ സഞ്ചാരം എന്ന വിഷയത്തില്‍ അസീസ് …

തിരുമുല്‍ കാഴ്ചക്കിടയില്‍ നൃത്തം വച്ച യുവാവിനെ തള്ളി; ചോദ്യം ചെയ്ത യുവാവിനു ക്രൂരമര്‍ദ്ദനം, 5പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന തിരുമുല്‍ക്കാഴ്ചക്കിടയില്‍ യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പെരിയ, വില്ലാരംപതി, നാലക്രയിലെ സി. മുരളി (42)യുടെ പരാതിയിന്മേല്‍ ഉദുമ, കൊപ്പലിലെ അബി, പ്രദീപന്‍, എരോലിലെ അക്ഷയ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. രഞ്ജീസ് തീയേറ്ററിന് സമീപത്താണ് സംഭവം. തിരുമുല്‍ക്കാഴ്ചക്കിടയില്‍ പരാതിക്കാരന്റെ സുഹൃത്ത് നൃത്തം വച്ചപ്പോള്‍ പ്രതി തള്ളിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ആക്രമിച്ചുവെന്നു മുരളി നല്‍കിയ പരാതിയില്‍ …

ഡോ. അബ്ദുല്‍ സത്താറിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാല്‍ നൂറ്റാണ്ടിലെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ.അബ്ദുല്‍ സത്താറിന് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. സത്താര്‍ എന്ന ഡോക്ടറെയും, എഴുത്തുകാരനെയും, വോളിബോള്‍ കളിക്കാരനെയും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ഉയരത്തിലെത്തട്ടെ എന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ.ശ്രീകുമാര്‍ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഡോ.ജമാല്‍ അഹ്‌മദ് എ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് …

ഗോഡൗണില്‍ അതിക്രമിച്ചു കയറി മോഷണം; കള്ളന്‍ കൊണ്ടു പോയത് ബാറ്ററിയും ഒരു ചാക്ക് പ്ലാസ്റ്റിക് കയറും

കാസര്‍കോട്: ഗോഡൗണില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയതായി പരാതി. ചിറ്റാരിക്കാല്‍, ആയന്നൂരിലെ കെ. സന്തോഷ് കുമാറിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആയന്നൂരിലുള്ള ഗോഡൗണില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ വണ്ടിയില്‍ ഉപയോഗിച്ചിരുന്ന ബാറ്ററിയും പന്തലിനു സ്റ്റേ അടിക്കുന്ന കമ്പികളും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയറുകളും മോഷ്ടിച്ചതായി സന്തോഷ് നല്‍കിയ പരാതിയില്‍ പറയുന്നു.

റംസാനിലെ ആദ്യത്തെ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ റിട്ട.എസ്.ഐ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: റംസാനിലെ ആദ്യ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റിട്ട.എസ്.ഐ കുഴഞ്ഞു വീണു മരിച്ചു. റിട്ട. എസ്.ഐയായ പടന്നക്കാട് അനന്തപ്പള്ള സിയാറത്തുംകരയിലെ പി. അബൂബക്കര്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം നടന്നു പോകുന്നതിനിടയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. വിവിധ സ്റ്റേഷനുകളില്‍ സേവനം ചെയ്ത് എസ്.ഐ റാങ്കിലാണ് വിരമിച്ചത്. ഭാര്യ: സാറ. മക്കള്‍: …

ഡോ. സലാഹുദ്ദീന്‍ അയ്യൂബിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബൈ: അക്കാദമിഷ്യനും അറബി സാഹിത്യ ഗവേഷകനുമായ ഡോ. സലാഹുദ്ദീന്‍ അയ്യൂബിക്ക് യു.എ.ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ ലഭിച്ചു. അക്കാദമിക-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.ഡോ. സലാഹുദ്ദീന്‍ അയ്യൂബി, നിലവില്‍ സഅദിയ്യ അറബി കോളേജ് പ്രിന്‍സിപ്പലാണ്. ആറു പഠന പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.എസ്.എസ്.എഫിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിരവധി സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.കളനാട് സ്വദേശികളായ പാലത്തുങ്കര അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും നഫീസയുടെയും മകനാണ് ഡോ.സലാഹുദ്ദീന്‍ അയ്യൂബി.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വീണ്ടും ശ്വസന പ്രശ്‌നങ്ങള്‍

-പി പി ചെറിയാന്‍ വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ പെട്ടെന്ന് വഷളായി. അദ്ദേഹത്തിന് ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടു. ഇത് ശ്വസനപ്രശ്‌നങ്ങള്‍ക്കൊപ്പം ഛര്‍ദ്ദിയും പ്രകടമാക്കി. ശ്വാസോച്ഛാസം പെട്ടെന്ന് വഷളാകുന്നതിനും കാരണമായിട്ടുണ്ടെന്നു വത്തിക്കാന്‍ പറഞ്ഞു.ഒറ്റപ്പെട്ട ബ്രോങ്കോസ്പാസ്ം പ്രതിസന്ധിക്ക് ശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസ്ഥ പെട്ടെന്ന് വഷളായത്. എന്നാല്‍ പ്രതിസന്ധി അവസാനിച്ചുവെന്നും അദ്ദേഹം നല്ല മാനസികാവസ്ഥയില്‍ വിശ്രമിക്കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.

കുമ്പളയില്‍ മണല്‍വേട്ട ശക്തം; പത്തു ദിവസത്തിനുള്ളില്‍ പിടിയിലായത് 8 വാഹനങ്ങള്‍

കാസര്‍കോട്: കുമ്പളയില്‍ മണല്‍കടത്തുകാര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പത്തു ദിവസത്തിനുള്ളില്‍ എട്ടു വാഹനങ്ങള്‍ പിടികൂടി. ഒരു ടോറസ് ലോറി, അഞ്ചു ടിപ്പര്‍ലോറികള്‍, രണ്ടു പിക്കപ്പ് എന്നിവയാണ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ കടത്ത് വ്യാപകമായിട്ടുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. വരും ദിവസങ്ങളിലും തെരച്ചില്‍ വ്യാപകമാക്കുമെന്നു കൂട്ടിച്ചേര്‍ത്തു.

പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസ്: ജിന്നുമ്മയും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു, കുറ്റപത്രത്തിനു 1758 പേജുകള്‍, പ്രതികള്‍ക്കെതിരെ 1.46 ലക്ഷം ഡിജിറ്റല്‍ തെളിവുകള്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കെതിരെ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1758 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. ഇതിനൊപ്പം 266 സാക്ഷി മൊഴികളും 1.46 ലക്ഷം ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. അഞ്ച് വാഹനങ്ങള്‍, 137 പവന്‍ സ്വര്‍ണ്ണം എന്നിവയും അന്വേഷണ സംഘം ഹാജരാക്കി. ഒന്നു മുതല്‍ …

ജോലിക്കു നിന്ന വീട്ടിലെ കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാലയുമായി മുങ്ങിയ ഹോംനഴ്‌സ് അറസ്റ്റില്‍

കണ്ണൂര്‍: ജോലിക്കു നിന്ന വീട്ടില്‍ നിന്നു മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത ഹോംനേഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട്, നാമക്കല്‍, മോളിപ്പള്ളി, തിരുച്ചങ്ങോട്, ആദിദ്രാവിഡര്‍ സ്ട്രീറ്റിലെ എം.ദീപ (34)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എടച്ചൊവ്വ, ഗ്രെയ്‌സ് ഹൗസില്‍ ഷേര്‍ളി ലോറന്‍സിന്റെ മാതാവിന്റെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ കിടപ്പു രോഗിയായ മാതാവിന്റെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തുവെന്നാണ് കേസ്. സംഭവത്തിനു ശേഷം ദീപ …

ഹിമാചലില്‍ മണ്ണിടിച്ചല്‍; തൃക്കരിപ്പൂര്‍ ഗവ. എഞ്ചി. കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും റോഡില്‍ കുടുങ്ങി

ന്യൂദെല്‍ഹി/ കാസര്‍കോട്: ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നു മണാലിയിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങിയ സംഘം നടുറോഡില്‍ കുടുങ്ങി. കനത്ത ഹിമപാതവും മണ്ണിടിച്ചിലുമാണ് കാരണമെന്നാണ് കോളേജില്‍ ലഭിച്ചിട്ടുള്ള വിവരം. കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ 48 വിദ്യാര്‍ത്ഥികളും രണ്ടു അധ്യാപകരുമാണ് മണാലിയിലേക്ക് ടൂര്‍ പോയിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ കുടുങ്ങുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. കനത്ത തോതില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങള്‍ …