കണ്ണൂര്‍: കൃഷിയിടത്തില്‍ എത്തിയ കര്‍ഷകനെ കാട്ടുപന്നി കുത്തിക്കൊന്നു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തുള്ള കൃഷിയിടത്തില്‍ എത്തിയതായിരുന്നു ശ്രീധരന്‍. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി. ശ്രീധരനെ കാട്ടുപന്നി കുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ബഹളം വച്ചതോടെ പന്നി ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
