വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണം: സമസ്ത 39 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി; തളങ്കരയില്‍ മജീദ് ബാഖഫി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത മാനേജ്‌മെന്റ് കമ്മിറ്റി കാസര്‍കോട് ജില്ലയിലെ 39 റേഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. തളങ്കര റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തളങ്കര പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് മാലിക്ദിനാര്‍ പള്ളി ഖത്തീബ് മജീദ് ബാഖഫി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര ആധ്യക്ഷം വഹിച്ചു. അബ്ദുല്‍ അര്‍സാദ് മൗലവി, എ.പി അബ്ദുല്‍ റഹ്‌മാന്‍ മൗലവി, വെല്‍ക്കം മുഹമ്മദ് ഹാജി, ഹനീഫ് പള്ളിക്കാല്‍, അബ്ദുല്ല ഹാജി പടിഞ്ഞാര്‍, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അഷ്‌റഫ് …

കാസര്‍കോട് നഗരത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; ബന്ധുവായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആനവാതുക്കലില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബേംടിയ, ബര്‍ഗാരിയ സ്വദേശി സഞ്ചിത്ത് റോയ് (30)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷനും സംഘവും പിടികൂടിയത്. കൊല്ലപ്പെട്ട സുശാന്ത റോയിയുടെ സഹോദരീഭര്‍ത്താവാണ് അറസ്റ്റിലായ പ്രതി. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവരടക്കമുള്ള പന്ത്രണ്ടംഗ സംഘം നാലുമാസം മുമ്പാണ് കാസര്‍കോട്ട് എത്തിയത്. ആനവാതുക്കലില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിനു സമീപത്തെ ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി മദ്യലഹരിയില്‍ …

ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകം; പ്രതിയെ കോഴി ഫാമില്‍ നിന്നു പിടികൂടി

കോട്ടയം: കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയമായ ‘ഇന്ദ്രപ്രസ്ഥ’ ത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആസാം സ്വദേശിയായ അമിത് ഉറാങ്ങ് ആണ് പിടിയിലായത്. തൃശൂര്‍, മാളയിലെ കോഴി ഫാമില്‍ വച്ചാണ് ഗാന്ധിനഗര്‍ പൊലീസ് ബുധനാഴ്ച പുലര്‍ച്ചെ ഇയാളെ അറസ്റ്റു ചെയ്തത്.മുന്‍ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നു അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.വിജയകുമാറിനെയും ഭാര്യയെയും കൊല്ലാനുപയോഗിച്ച കോടാലിയില്‍ നിന്നു …

മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍; 10,000 രൂപ മോഷണം പോയി

കാസര്‍കോട്: മര്‍ത്യയിലുള്ള മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്തു 10,000 രൂപ കവര്‍ച്ച ചെയ്തു. ഏപ്രില്‍ 19നു രാത്രി 11 മണിക്കും 20നു പുലര്‍ച്ചെ 4.30 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. മസ്ജിദ് കമ്മിറ്റി ഭാരവാഹിയായ എ. ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യം പരിശോധിച്ചു വരികയാണെന്നും മോഷ്ടാവിനെ ഉടന്‍ കണ്ടെത്താനാകുമെന്നുമാണ് പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയായ നവവരന്‍ അറസ്റ്റില്‍; പിടിയിലായത് ഭാര്യാവീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന്, വിനയായത് സോഷ്യല്‍ മീഡിയയില്‍ വന്ന വിവാഹചിത്രം

കാസര്‍കോട്: നിരവധി അബ്കാരി-മയക്കുമരുന്നു കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന നവവരന്‍ അറസ്റ്റില്‍. പെര്‍മുദെ, കുടാല്‍മേര്‍ക്കള, എടക്കാനയിലെ വിഷുകുമാറി(34)നെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ബേള, ധര്‍ബ്ബത്തടുക്കയിലെ ഭാര്യാവീട്ടില്‍ വച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘം എത്തുമ്പോള്‍ കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ പതുങ്ങി കിടക്കുകയായിരുന്നു പ്രതിയെന്നു അധികൃതര്‍ പറഞ്ഞു. 2019, 2021, 2023 വര്‍ഷങ്ങളിലെ അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ വിഷുകുമാറിനെതിരെ വാറന്റുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. …

മകന്‍ മരിച്ച് ഒന്‍പതാം നാള്‍ പിതാവും മരിച്ചു; വിട വാങ്ങിയത് കുമ്പളയിലെ സിപിഎം നേതാവ്

കാസര്‍കോട്: മകന്‍ മരിച്ചതിനു പിന്നാലെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവും മരണപ്പെട്ടു. കുമ്പള, മാവിനക്കട്ടയിലെ കൃഷ്ണന്‍ ചെട്ടിയാര്‍ (78) ആണ് ബുധനാഴ്ച രാവിലെ 8.15 മണിയോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ മരിച്ചത്.കൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ദിനേശനെ ഏപ്രില്‍ 15ന് വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൃഷ്ണന്‍ ചെട്ടിയാറെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനാല്‍ ദിനേശന്‍ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു. 15ന് സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് അകത്തു നിന്നു കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. …

കാഞ്ഞങ്ങാട്ടും രാജപുരത്തും പൊലീസിനു നേരെ അക്രമം, കല്ലേറ്; എസ്.ഐ.യും എ.എസ്.ഐ.യും ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്, പൊലീസ് വാഹനത്തിനു നാശ നഷ്ടം, നാലുദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടങ്ങളില്‍ അക്രമം, മംഗല്‍പാടി വെറ്ററിനറി ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: നാലുദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസിനു നേരെ നാലിടത്തു അക്രമം. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട്ടും രാജപുരത്തും ഉണ്ടായ അക്രമ സംഭവങ്ങളില്‍ എസ്.ഐ, എ.എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ കെ.വി ജിതിന്‍ (29), സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് കുമാര്‍ (40) എന്നിവര്‍ക്കു നേരെ ആലാമിപള്ളി ജംഗ്ഷനു സമീപത്തു വച്ച് ചൊവ്വാഴ്ച സന്ധ്യയോടെയാണ് അക്രമം ഉണ്ടായത്. വാഹന പരിശോധന നടത്തി കൊണ്ടിരിക്കെ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ആയിരുന്നു അക്രമം. എസ്.ഐ.യുടെ …

രക്ഷകനായി ബസ് കണ്ടക്ടർ: തട്ടിക്കൊണ്ടു പോയ 4 വയസ്സുകാരിയെ കണ്ടെത്തി, നാടോടി സ്ത്രീ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലത്തു നിന്നും നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോയ 4 വയസ്സുകാരിയെ പന്തളത്തു നിന്നു കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയെന്ന് സംശയിക്കുന്ന ദേവിയെ(35) പൊലീസ് കസ്റ്റഡിയിലെടുത്തു.മാനസിക പ്രശ്നങ്ങളുള്ള അമ്മയോടൊപ്പം തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ബീച്ചിലെത്തിയ കുട്ടിയെ ഇവർ തട്ടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പന്തളത്തു നിന്ന്കുട്ടിയുമായി ഇവർ കെഎസ്ആർടിസി ബസിൽ കയറി. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ബസായിരുന്നു ഇത്. തൃശൂരിലേക്കു പോകണമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇവരുടെ പക്കൽ പണമുണ്ടായിരുന്നില്ല. ഇവർ തമിഴിലും കുട്ടി മലയാളത്തിലും സംസാരിച്ചതോടെ കണ്ടക്ടർ …

9 നിലകളിൽ അത്യാധുനിക സംവിധാനങ്ങൾ; പുതിയ എകെജി സെന്റർ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച എകെജിയുടെ അർധകായ പ്രതിമയും അനാഛാദനം ചെയ്യും.32 സെന്റ് ഭൂമിയിൽ 9 നിലകളിലാണ് പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിട്ടുള്ളത്. താഴത്തെ 3 നിലകളിൽ ഓഫിസും സമ്മേളന ഹാളും യോഗങ്ങൾ നടത്താനുള്ള മുറികളുമാണ്. ഇതിനു മുകളിൽ നേതാക്കൾക്കുള്ള താമസ സൗകര്യവുമുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഓഫിസുകളും ഇവിടുണ്ടാകും.ഏറ്റവും മുകളിലെ മുറിയിൽ ഭക്ഷണ …

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

കണ്ണൂര്‍: സയ്യിദ്നഗറിലെ ഡ്രൈവിംഗ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.നടുവില്‍ പി.എച്ച്.സിക്ക് സമീപത്തെ മര്‍വാനെയാണ് (30) ഇന്ന് പുലര്‍ച്ചെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് വെച്ച് തളിപ്പറമ്പ എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ മാസം 17ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇതിന് ശേഷം ജില്ലയില്‍ 15 ഓളം സ്ഥലങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.ആലക്കോട് റോഡില്‍ സയ്യിദ് നഗറില്‍ മലബാര്‍ ഡ്രൈവിംഗ് സ്‌കൂളിന് …

ഏപ്രില്‍ – 22 ലോക ഭൗമദിനം; ഭൂമിക്കായി ഒരു ദിനം

സുനില്‍കുമാര്‍ കരിച്ചേരി അപകട സന്ധിയിലേക്കു ഭൂമി വളരെ വേഗം നീങ്ങി കൊണ്ടിരിക്കുന്ന വര്‍ത്തമാനക്കാലത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലോക ഭൗമദിനം. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1970 മുതലാണ്. 1970 ഏപ്രില്‍ 22ന്വിസ്‌കോണ്‍സിനില്‍ നിന്നുള്ള ഒരു സെനറ്റര്‍ ഗെയ്‌ലോര്‍ഡ് നെല്‍സണും ഒരു യുവ ആക്ടിവിസ്റ്റ് ഡെന്നീസ് ഹെയ്‌സും ചേര്‍ന്നാണ് ആദ്യ ഭൗമദിനം ആചരിച്ചത്.ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളില്‍ പരിസ്ഥിതിയെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ …

പണം നല്‍കിയെന്നു വ്യാജരേഖ കാണിച്ച് ലക്ഷങ്ങളുടെ പണം തട്ടിയ സംഭവ പരമ്പര; ജ്വല്ലറി ഉടമകളെ വട്ടം കറക്കിയ പ്രതി ഒടുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: ഗൂഗിള്‍ പേ വഴി പണമയച്ചുവെന്ന കൃത്രിമ രേഖ ഉണ്ടാക്കി ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ വിരുതന്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി, അരോളി, കമ്മാരത്തുമൊട്ട, അമൃതത്തില്‍ ഇ.ജി അഭിഷേക് (24) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍, കോഴിക്കോട് കസബ, മട്ടന്നൂര്‍, പാനൂര്‍, കൈപ്പമംഗലം തുടങ്ങി എട്ടോളം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.മാര്‍ച്ച് എട്ടിനു വൈകുന്നേരം ചെമ്പിലോട് ടൗണിലെ ബാലന്‍ ജ്വല്ലറിയില്‍ നിന്നു 1,28,000 രൂപയുടെ സ്വര്‍ണ്ണാഭരണം വാങ്ങി. 10,000 രൂപ …

മാണിമൂല സ്‌കൂളിലെ പ്രഥമാധ്യാപിക കുണ്ടംകുഴിയിലെ സന്ധ്യ ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: മാണിമൂല ജി.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപിക സന്ധ്യ അന്തരിച്ചു. 50 വയസായിരുന്നു കുണ്ടംകുഴി സ്വദേശിനിയാണ്. നേരത്തെ കുണ്ടംകുഴി സ്‌കൂളിലെ കന്നഡ അധ്യാപികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രമോഷന്‍ ലഭിച്ച് മാണിമൂല സ്‌കൂളിലേക്ക് മാറിയത്. കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. രണ്ടുമാസത്തോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ സന്ധ്യടീച്ചര്‍ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം. കെഎസ്ടിഎ പ്രവര്‍ത്തകയായിരുന്നു. മൃതദേഹം കുണ്ടംകുഴി സഹൃദയ വായനശാലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് …

ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണം തുടങ്ങി; വൈകിട്ട് കുമ്പള ടൗണില്‍ യുവജനറാലിയും പൊതു സമ്മേളനവും, ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാസര്‍കോട്: ഡിവൈഎഫ്‌ഐ നേതാവായിരുന്ന ഭാസ്‌കര കുമ്പള രക്തസാക്ഷി ദിനാചരണത്തിനു തുടക്കമായി. ചൊവ്വാഴ്ച രാവിലെ ഷേഡിക്കാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി. രഞ്ജിത്ത് പതാക ഉയര്‍ത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലുമാത്യു, നേതാക്കളായ കെ. സബീഷ്, പി. ശിവപ്രസാദ് വി.വി രമേശന്‍, കെ.ആര്‍ ജയാനന്ദ, സി.എ സുബൈര്‍, ഡി. സുബ്ബണ്ണ ആള്‍വ, പി. രഘുദേവന്‍, സച്ചിന്‍രാജ്, …

കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ടത് തലയുടെ പിന്‍ഭാഗത്ത് കഴുത്തോട് ചേര്‍ന്ന് ശക്തമായി അടിയേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായവരടക്കം 11 പേരെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തോടു ചേര്‍ന്നുള്ള ആനവാതുക്കലില്‍ പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത റോയ് (27)കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആനവാതുക്കലില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് സുശാന്ത റോയ്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്തെ ഷെഡിലാണ് ഇയാളും സഹതൊഴിലാളികളും താമസിച്ചുവരുന്നത്. ഞായറാഴ്ച രാത്രി തൊഴിലാളികള്‍ മദ്യപിക്കുകയും ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സുശാന്ത റോയിയെ അടിച്ചു …

പതിനഞ്ചുകാരനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു; ഭര്‍ത്താവ് ദൃശ്യങ്ങള്‍ പകര്‍ത്തി, യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍. പാലക്കോട്, കല്ലടിക്കോട് സ്വദേശിനിയായ സത്യഭാമ(30)യെയാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.ഇവരുടെ ഭര്‍ത്താവ് സാബികിനെ പൊലീസ് തെരയുന്നു. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരൂര്‍, ബി.പി അങ്ങാടി സ്വദേശിയാണ് സാബിക്. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു.2021 മുതല്‍ നാലു വര്‍ഷക്കാലമായി പല സമയങ്ങളിലായി സത്യഭാമ പതിനഞ്ചുകാരനെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവായ സാബിക് പകര്‍ത്തുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് …

ഒന്നിനു പിറകെ ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയോട് ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ

ന്യൂദെല്‍ഹി: ഒന്‍പതു ഭാര്യമാരും ഉപേക്ഷിച്ചു പോയി; പത്താംഭാര്യയും തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന ഭര്‍ത്താവ് ചെയ്തത് കടുംകൈ. മോഷണക്കുറ്റം ആരോപിച്ച് പത്താംഭാര്യയെ തല്ലിക്കൊന്ന് മൃതദേഹം കാട്ടിനകത്ത് കരിയിലകള്‍ കൊണ്ട് മൂടി വച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഛത്തീസ്ഗഡ്, ജാഷ്പൂര്‍ജില്ലയിലെ ധുലാറാം (42)ആണ് അറസ്റ്റിലായത്. പത്താംഭാര്യയായ ബസന്തി റായ് (28)ആണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടില്‍ നിന്നു അരി, എണ്ണ, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക വിവരം ആരും അറിഞ്ഞിരുന്നില്ല. കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് …

വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന യുവതി ശ്വാസതടസം മൂലം മരിച്ചു

കാസര്‍കോട്: കിഡ്‌നി സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന യുവതി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള, ബംബ്രാണ, ചൂരിത്തടുക്ക, സന്തോഷ് നഗറിലെ പരേതനായ നാരായണ-രുഗ്മണി ദമ്പതികളുടെ മകളാണ്. മാടത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ട ജ്യോതിയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭര്‍ത്താവ്: ധീരജ്. സഹോദരങ്ങള്‍: ജീവന്‍, ജിതേഷ്.