ഉപ്പള-പ്രതാപ് നഗറില്‍ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഉപ്പള, പ്രതാപ് നഗറിലെ സഹോദരന്റെ വീട്ടില്‍ താമസിച്ചുവരുകയായിരുന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മംഗ്‌ളൂരു, ബോളാറിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ രാധ (69)യാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പ്രതാപ് നഗറിലുള്ള സഹോദരന്‍ നാഗേഷിന്റെ വീട്ടിലേക്ക് ഇവര്‍ താമസം മാറിയത്. കുഴഞ്ഞു വീണ രാധയെ ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page