കുറ്റിക്കോല്‍, പള്ളഞ്ചിയില്‍ തവള, പാമ്പിനെ വിഴുങ്ങി!

കാസര്‍കോട്: കുറ്റിക്കോല്‍, പള്ളഞ്ചിയില്‍ തവള പാമ്പിനെ വിഴുങ്ങി! കഴിഞ്ഞ ദിവസം രാത്രി ഏഴരമണിയോടെയാണ് അപൂര്‍വ്വ സംഭവം നടന്നത്. പനത്തടി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റും കര്‍ഷകനുമായ സി. ചക്രപാണിയാണ് ഈ അപൂര്‍വ്വ കാഴ്ച കണ്ടത്. തോട്ടത്തില്‍ വെള്ളം തളിക്കാന്‍ എത്തിയതായിരുന്നു ചക്രപാണി. ഈ സമയത്താണ് പഴയ കുളത്തിന്റെ പടവില്‍ ഇരുന്നു തവളയാശാന്‍ പാമ്പിനെ വിഴുങ്ങുന്നത് കണ്ടത്. പണി കഴിഞ്ഞ് വീട്ടില്‍ എത്തിയ ചക്രപാണി സംഭവം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പോലും വിശ്വസിച്ചില്ല. ഇതോടെ മൊബൈല്‍ ഫോണുമായി കുളത്തിനു സമീപത്തെത്തി ചിത്രം പകര്‍ത്തി. ചിത്രം കണ്ടതോടെ വീട്ടുകാര്‍ മൂക്കത്തു വിരല്‍ വച്ചു. എന്നാല്‍ ഏതിനം പാമ്പിനെയാണ് വിഴുങ്ങിയതെന്നു വ്യക്തമല്ല.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Hoodoo

RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page