സൗത്ത് ചിത്താരിയില്‍ റമദാന്‍ പ്രഭാഷണവും ലഹരി വിരുദ്ധ ക്യാമ്പയിനും ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണ പരമ്പര ഞായറാഴ്ച ആരംഭിക്കും. 28 വരെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ സൗത്ത് ചിത്താരി മദ്രസ അങ്കണത്തിലാണ് പരിപാടി. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സൗത്ത് ചിത്താരി മഹല്ല് ഖത്തീബ് സൂഫി ബാഖവി പ്രഭാഷണത്തിന് നേതൃത്വം നല്‍കും. ഞായറാഴ്ചകളില്‍ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണത്തിനെത്തും.
9ന് ഞായറാഴ്ച യുവതയുടെ അപധ സഞ്ചാരം എന്ന വിഷയത്തില്‍ അസീസ് അഷ്റഫിയും ഞായറാഴ്ച അഷറഫ് റഹ്‌മാനി ചൗക്കി ‘ബദര്‍ നല്‍കുന്ന സന്ദേശം’ എന്ന വിഷയത്തിലും 23ന് ഞായറാഴ്ച ‘ലൈലത്തുല്‍ ഖദര്‍’ എന്ന വിഷയത്തില്‍ സാക്കിര്‍ ദാരിമിയും പ്രഭാഷണം നടത്തും.
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വീടുകള്‍ തോറും ലഘുലേഖ വിതരണവും ബോധവത്കരണവും ശക്തമാക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍, സെക്രട്ടറി ശറഫുദ്ദീന്‍, ചീഫ് ഇമാം സൂഫി ബാഖവി, ഹബീബ് കൂളിക്കാട്, ഹാറൂണ്‍ ചിത്താരി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page