ജോലിക്കു നിന്ന വീട്ടിലെ കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാലയുമായി മുങ്ങിയ ഹോംനഴ്‌സ് അറസ്റ്റില്‍

കണ്ണൂര്‍: ജോലിക്കു നിന്ന വീട്ടില്‍ നിന്നു മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത ഹോംനേഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട്, നാമക്കല്‍, മോളിപ്പള്ളി, തിരുച്ചങ്ങോട്, ആദിദ്രാവിഡര്‍ സ്ട്രീറ്റിലെ എം.ദീപ (34)യെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എടച്ചൊവ്വ, ഗ്രെയ്‌സ് ഹൗസില്‍ ഷേര്‍ളി ലോറന്‍സിന്റെ മാതാവിന്റെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ കിടപ്പു രോഗിയായ മാതാവിന്റെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തുവെന്നാണ് കേസ്. സംഭവത്തിനു ശേഷം ദീപ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് അവിടെയെത്തിയാണ് ദീപയെ അറസ്റ്റു ചെയ്തത്. മാല ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ പ്രതി പൊലീസിനു നല്‍കിയ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page