റംസാനിലെ ആദ്യത്തെ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ റിട്ട.എസ്.ഐ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: റംസാനിലെ ആദ്യ തറാവീഹ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റിട്ട.എസ്.ഐ കുഴഞ്ഞു വീണു മരിച്ചു. റിട്ട. എസ്.ഐയായ പടന്നക്കാട് അനന്തപ്പള്ള സിയാറത്തുംകരയിലെ പി. അബൂബക്കര്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം നടന്നു പോകുന്നതിനിടയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. വിവിധ സ്റ്റേഷനുകളില്‍ സേവനം ചെയ്ത് എസ്.ഐ റാങ്കിലാണ് വിരമിച്ചത്. ഭാര്യ: സാറ. മക്കള്‍: നൗഫല്‍, ഫിറോസ്, സിറാജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page