ഡോ. അബ്ദുല്‍ സത്താറിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാല്‍ നൂറ്റാണ്ടിലെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ.അബ്ദുല്‍ സത്താറിന് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. സത്താര്‍ എന്ന ഡോക്ടറെയും, എഴുത്തുകാരനെയും, വോളിബോള്‍ കളിക്കാരനെയും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ഉയരത്തിലെത്തട്ടെ എന്നും സഹപ്രവര്‍ത്തകര്‍ ആശംസിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ.ശ്രീകുമാര്‍ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഡോ.ജമാല്‍ അഹ്‌മദ് എ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷരീന പി എ ആധ്യക്ഷ്യം വഹിച്ചു. ഡോ.സുനില്‍ ചന്ദ്രന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സതീശന്‍ ടി, ഡോ.ജനാര്‍ദ്ദന നായിക്, ഡോ.അഹ്‌മദ് സാഹിര്‍, ഡോ. വാസന്തി, ഡേവിസ്, ചന്ദ്രാവതി, ലത, ഷെല്‍ജി, ഹരീന്ദ്രനാഥ്, ഷാജി പ്രസംഗിച്ചു.
തുടര്‍ന്ന് ജനറല്‍ ആശുപത്രി റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പിന് അഷ്‌റഫ് എടനീര്‍, ഖലീല്‍ ഷെയ്ഖ്, ശ്രീധരന്‍, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page