മഞ്ചേശ്വരത്ത് കിണറ്റിനകത്ത് കാണപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകള്‍; കൊലപാതകമാണെന്ന് ഉറപ്പിച്ചു, പിന്നില്‍ ഓട്ടോ വാടക വിളിച്ച മൂന്നു പേര്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച …

ജഡ്ജിമാരെ ഗുണ്ടകളെന്നു വിശേഷിപ്പിച്ചു; അഭിഭാഷകനു തടവും പിഴയും, കോടതി നോട്ടീസും

ലക്‌നൗ: ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍ ഗുണ്ടകളെന്നു വിശേഷിപ്പിച്ചു. അലഹബാദ് ഹൈക്കോടതി അഭിഭാഷകനായ അശോക് പാണ്ഡെയാണ് ജഡ്ജിമാരെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. കോടതി ഇയാള്‍ക്ക് ആറു മാസം തടവും 2000 രൂപ പിഴയും വിധിച്ചു.ഹൈക്കോടതിയില്‍ മൂന്നു വര്‍ഷം അഭിഭാഷകനായി തുടരുന്നതിനു വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ കോടതി പാണ്ഡെയോട് ആവശ്യപ്പെട്ടു.പാണ്ഡെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്നു ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് ബ്രിജ് രാജ് സിംഗ് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ വസ്ത്രാധാരണ രീതിക്ക് ഉചിതമല്ലാത്ത രീതിയില്‍ …

വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവതിയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെയും രണ്ടും മക്കളെയും വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഴീക്കോട്ടെ മഠത്തില്‍ ഭാമ (45), മക്കളായ അശ്വന്ത് (14), ശിവനന്ദ് (9) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് യുവതിയെയും മക്കളെയും കാണാതായത്. തെരച്ചില്‍ നടത്തുന്നതിനിടയില്‍ രാവിലെ 6.30 മണിയോടെയാണ് മൂന്നു പേരെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവാണ് ഭാമയുടെ ഭര്‍ത്താവ്. മാതാവിനും സഹോദരിക്കുമൊപ്പമാണ് ഭാമയും മക്കളും താമസിച്ചിരുന്നത്. മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ …

ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് പരേതനായ കെ. ജഗദീശിന്റെ ഭാര്യ അന്തരിച്ചു

കാസര്‍കോട്: ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് പരേതനായ കെ. ജഗദീശന്റെ ഭാര്യ കേളുഗുഡ്ഡ റോഡിലെ സനത് വിഹാറില്‍ സുശീല (72) അന്തരിച്ചു. മക്കള്‍: സുജാത, സുനിത, സനത്. മരുമക്കള്‍: സന്ധ്യ, വസന്ത് കൊട്യാന്‍, വസന്ത. സഹോദരങ്ങള്‍: സുരേഷ്, കമലാക്ഷ, സുനന്ദ, ലീലാവതി.

”പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ, വിഷുക്കാലമല്ലേ”

കാസര്‍കോട്: മലയാളികളുടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ കൊടും വേനലിലും നാടെങ്ങും പൂത്തുലച്ചു.കാസര്‍കോട് വില്ലേജ് ഓഫീസിനും താലൂക്ക് ഓഫീസിനും മുന്നിലെ കണിക്കൊന്ന പൂവായി ഓഫീസുകളിലും തൊട്ടടുത്ത സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍ എന്നിവിടങ്ങളിലെത്തുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അവരെ നന്മയുടെ വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.വേനലായാലും കൊടും വേനലായാലും വിഷുവിനു മുന്നോടിയായി കണിക്കൊന്നയ്ക്കു പൂക്കാതിരിക്കാനാവുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയ കവി അയ്യപ്പപ്പണിക്കര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അദൃശ്യനായ പ്രപഞ്ചനാഥന്റെ ആഗ്രഹങ്ങള്‍ പ്രകൃതിയും ചരാചരങ്ങളും അണുകിട തെറ്റാതെ പാലിക്കുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനുള്ള അനുഷ്ഠാനങ്ങള്‍ …

യാത്രയയപ്പ് പരിപാടികള്‍ക്കിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: യാത്രയയപ്പ് പരിപാടിക്കിടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതടക്കം എട്ടു കേസുകളില്‍ പ്രതിയായ കളനാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കളനാട്, സമീര്‍ മന്‍സിലില്‍ കെ.കെ സമീറി (34)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.കാസര്‍കോട് ടൗണിലെ ഒരു സ്‌കൂളില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കെ.കെ സമീര്‍ ആണ് തങ്ങള്‍ക്ക് കഞ്ചാവ് നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനു മൊഴി നല്‍കിയത്. …

വടക്കേക്കരയിലെ ബാലകൃഷ്ണന്‍ ആചാരി അന്തരിച്ചു

ഉദുമ: എരോല്‍ വടക്കേക്കരയിലെ ബാലകൃഷ്ണന്‍ ആചാരി (77) അന്തരിച്ചു. ഭാര്യ: രുക്മിണി. മക്കള്‍: ലോകേശന്‍ ആചാരി, അശോകന്‍ വൈ, സന്തോഷ് കുമാര്‍ വൈ, അംബിക.എ, ശിവദാസ് വൈ, അനീഷ് കുമാര്‍ വൈ. മരുമക്കള്‍: വിജയലക്ഷ്മി, പ്രീത, പരേതരായ ബിനു.പി.എന്‍, ശ്രീജ. സഹോദരങ്ങള്‍: വൈ. രാഘവന്‍ ആചാരി, ഗംഗാധരന്‍ ആചാരി, പരേതയായ നാരായണി.

ജ്വല്ലറി ജീവനക്കാരി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ചാടിക്കയറി സഹപ്രവര്‍ത്തകന്‍; ചായ്യോത്ത് സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

കാസര്‍കോട്: ജ്വല്ലറി ജീവനക്കാരി ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍ സീറ്റിലിരുന്ന് ശല്യം ചെയ്തതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം നീലേശ്വരം, ചായ്യോത്ത് സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാണ് ഇരുവരും. രാത്രി 9.30 മണിയോടെയാണ് ഇരുവരും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയത്. യുവാവ് ബൈക്കിലും യുവതി സ്‌കൂട്ടറിലുമാണ് വീടുകളിലേക്ക് യാത്ര തിരിച്ചത്. മേല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ യുവാവ് ഓടിച്ചിരുന്ന ബൈക്ക് യുവതിയുടെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്ന് ബൈക്ക് …

അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി : I എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘട്ടനത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കും 8 അഭിഭാഷകര്‍ക്കും പരിക്കേറ്റു. 2 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റു. അര്‍ദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘര്‍ഷമുണ്ടായത്.ബാര്‍ അസോസിയേഷന്‍ പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ വാദം. മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നു എസ്എഫ്‌ഐ ആരോപിക്കുന്നു.

മുംബൈ ഭീകരാക്രമണം: മുഖ്യപ്രതി തഹാവൂര്‍ റാണയെ ഡല്‍ഹിയിലെത്തിച്ചു; എങ്ങും കനത്ത സുരക്ഷ

ന്യൂദെല്‍ഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചു. കനത്ത സുരക്ഷയില്‍ റാണയെ പിന്നീട് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടു പോയി. സ്ഥലത്ത് കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചു. റാണയെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ച ശേഷം പ്രാഥമികമായി ചോദ്യം ചെയ്യും. തുടര്‍ന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അടിയന്തിര ഇടപെടലിനായി എന്‍എസ്ജിയെയും കോടതി പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.റാണയെ ഇന്ത്യയില്‍ എത്തിച്ച പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയാണ് റാണ. അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഇയാളെ …

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: മുസ്ലിം ലീഗ് നേതാക്കളായ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു; വന്‍തുക നിക്ഷേപിച്ചവര്‍ ആശങ്കയില്‍

കോഴിക്കോട്: കാസര്‍കോട്ട് വന്‍ കോലാഹലങ്ങള്‍ക്കു ഇടയാക്കിയ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീനെയും ചന്തേരയിലെ പൂക്കോയ തങ്ങളെയും രണ്ടു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ന്റെ കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരെയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവു ശേഖരണത്തിനു വേണ്ടി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച കമറുദ്ദീനെയും പൂക്കോയ തങ്ങളെയും വിശദമായി …

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ കുറ്റക്കാരന്‍; ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പത്തനംതിട്ട: കോവിഡ് ബാധിതയായ യുവതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കായംകുളം സ്വദേശിയായ നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ് സി എസ് ടി പി ഒ എ 5 എ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. അപൂര്‍വമായ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ടി. …

മൂന്നു മക്കളുടെ മാതാവ്; രണ്ടാം ഭര്‍ത്താവിനെ ഒഴിവാക്കി മതം മാറിയശേഷം 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു

ലക്‌നൗ: മൂന്നു പെണ്‍കുട്ടികളുടെ മാതാവായ യുവതി രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹമോചനം നേടിയ ശേഷം പന്ത്രണ്ടാം ക്ലാസുകാരനെ വിവാഹം ചെയ്തു. ഇസ്ലാം മത വിശ്വാസിയായിരുന്ന ശബ്‌നം എന്ന് പേരുള്ള യുവതി മതം മാറി ശിവാനി എന്ന പേര് സ്വീകരിച്ചാണ് 12-ാം ക്ലാസുകാരനുമായി മൂന്നാം വിവാഹം നടത്തിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കിയാണ് ശബ്‌നം രണ്ടാം കല്യാണം നടത്തിയത്. ഈ ബന്ധത്തില്‍ മൂന്നു പെണ്‍കുട്ടികളുണ്ട്. ഇതിനിടയിലാണ് പന്ത്രണ്ടുകാരനുമായി പ്രണയത്തിലായത്. …

തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

കല്‍പ്പറ്റ: തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. ആലത്തൂര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ വെള്ളു (62)വാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാട്ടിക്കുളത്താണ് സംഭവം. പരുന്തിന്റെ ആക്രമണത്തില്‍ തേനീച്ചക്കൂട് ഇളകി വെള്ളുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ദേഹമാസകലം തേനീച്ച കുത്തേറ്റ വെള്ളുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഫ്‌ളോര്‍മില്ലില്‍ മുളക് വറുത്തു കൊണ്ടിരുന്ന ചീനച്ചട്ടിയിലേക്ക് തീപടര്‍ന്നു; ഗ്യാസ് പൈപ്പിനും തീപിടിച്ചു, ജോലിക്കാര്‍ ഓടി രക്ഷപ്പെട്ടു, രക്ഷകരായി ഫയര്‍ഫോഴ്‌സ്, സംഭവം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു സമീപം

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു എതിര്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഹസ്ബ് ഫ്‌ളോര്‍ മില്ലിലെ തീപ്പിടുത്തം ഭീതി പരത്തി. മുളക് വറുത്തു കൊണ്ടിരുന്ന വലിയ ചീനച്ചട്ടിയിലേക്കും അതില്‍ നിന്നു ഗ്യാസ് സിലിണ്ടറിന്റെ പൈപ്പിലേക്കും പടര്‍ന്ന തീ ഫയര്‍ഫോഴ്‌സെത്തി അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വലിയ ചീനച്ചട്ടിയില്‍ മുളക് വറുത്തു കൊണ്ടിരിക്കെയാണ് അപകടം. ചട്ടിയില്‍ നിന്നു സ്റ്റൗവിലേക്കുള്ള ഗ്യാസ് പൈപ്പിലേക്കു തീ പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. ഗ്യാസ് ലീക്കായതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അപകട വിവരം കടയുടമ നൗമാല്‍ കാസര്‍കോട് …

ചെമ്മണ്ണൂര്‍ ജുവല്ലേഴ്‌സ് കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പ്രശസ്തമായ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജുവല്ലേഴ്‌സിന്റെ കാസര്‍കോട് ഷോറൂം എംജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെ സംസ്ഥാനത്തെ സുവര്‍ണ്ണനഗരമായ കാസര്‍കോടിനു തിലകക്കുറിയായി സ്വര്‍ണ്ണം-വജ്രം ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം സിനിമാ നടി അമലാ പോള്‍ ഉദ്ഘാടനം ചെയ്തു. ചെമ്മണ്ണൂര്‍ ജുവല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ (ബോച്ചെ), എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാംഗങ്ങള്‍, ശ്യാംസിബിന്‍, അന്ന, പി.ആര്‍.ഒ ശ്രീരാമന്‍, മോളി കണ്ണമാലി, ജനറല്‍ മാനേജര്‍ സി.വി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങില്‍ വന്‍ …

കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമം; 45 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് 10 വയസ്സുകാരന് ഗുരുതരം

പയ്യന്നൂര്‍: പന്തെടുക്കാന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ 45 അടി താഴ്ചയുള്ള കിണറിലേക്ക് പിടിവിട്ട് വീണ് 10 വയസുകാരന് ഗുരുതര പരിക്ക്. എരമം, കണ്ണാപ്പള്ളിപൊയിലിലെ ഇതരസംസ്ഥാന തൊഴിലാളി സിദപ്പയുടെ മകന്‍ കൃഷ്ണയാണ് കിണറ്റില്‍ വീണത്. കളിക്കുന്നതിനിടെ പന്ത് അയല്‍വാസിയായ നബീസയുടെ വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല.പന്തെടുക്കാന്‍ കയര്‍ പിടിച്ച് കുട്ടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കാലിന്റെ തുടയെല്ല് പൊട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെരിങ്ങോം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷെറില്‍ …

പ്രകൃതിവിരുദ്ധ പീഡനം പതിവാക്കി; 16കാരന്റെ പരാതിയില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. തലശേരി ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ നൃത്തപരിശീലകന്‍ വൈഷ്ണവി(25) നെയാണ് ന്യൂമാഹി ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്. ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ടെമ്പിള്‍ഗേറ്റില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് അധ്യാപകന്‍ താമസിക്കുന്നത്. ആണ്‍കുട്ടികളെ വലയിലാക്കി സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്ന് ഇയാള്‍ക്കെതിരെ നേരത്തെ മുതല്‍ ആരോപണമുണ്ടായിരുന്നു. പീഡനകാര്യം പതിനാറുകാരന്‍ മാതാവിനോട് പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും നൃത്തക്കാരനെ അറസ്റ്റു ചെയ്തതും.