ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധം: ഒന്‍പതു വയസുകാരനെ പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; തടയാന്‍ ചെന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും അടിയേറ്റു, കലിയടങ്ങാത്ത യുവതി പാഠ പുസ്തകങ്ങള്‍ കീറി നശിപ്പിച്ചു, ഫര്‍ണ്ണിച്ചറുകള്‍ കൊത്തി മുറിച്ചു, പൊലീസ് കേസെടുത്തു
കാസര്‍കോട്: അഞ്ചു വര്‍ഷമായി ഭര്‍ത്താവുമായി ബന്ധം ഇല്ലാത്ത യുവതിയെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധത്തില്‍ ഒന്‍പതു വയസ്സുള്ള കുട്ടിയെ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തില്‍ മുത്തശ്ശി നല്‍കിയ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.വിദ്യാനഗര്‍, ആസാദ് റോഡിലെ വലിയപറമ്പ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ 73കാരിയുടെ പരാതി പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൂത്ത മകന്റെ ഭാര്യയാണ് പ്രതി. യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷമായി ബന്ധം ഇല്ലെന്നു പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ യുവതി …