മഞ്ചേശ്വരത്തെ യുവ ഭര്‍തൃമതി കുമ്പളയിലെ മുസ്തഫയുടെ കൂടെ പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്തെ യുവഭര്‍തൃമതിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, കെജിഎം റോഡിലെ സുനൈന ക്വാട്ടേജില്‍ താമസക്കാരിയായ റംലയുടെ മകള്‍ റൈഷാനയെ (20)ആണ് കാണാതായത്. ഏപ്രില്‍ നാലിന് തളിപ്പറമ്പിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മകളെ കാണാതായതെന്നു പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മകള്‍ കുമ്പളയിലെ മുസ്തഫ എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page