കോഴിക്കോട്: മുനമ്പത്തെ തങ്ങളുടെ സ്ഥലത്തിനു റവന്യു അവകാശം നല്‍കണമെന്നാവശ്യപ്പെട്ടു സമരം തുടരുന്ന പന്തലില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെയും എന്‍ ഡി എ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയേയും പാര്‍ട്ടി മുന്നണി പ്രവര്‍ത്തകരും സമരക്കാരും വരവേറ്റു. സമരക്കാരായ 50 പേര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. കൈവശ ഭൂമിക്കു അവകാശം ലഭിക്കും വരെ മുനമ്പം സ്വദേശികള്‍ക്കൊപ്പമായിരിക്കും ബി ജെ പിയെന്നു രാജീവ് ചന്ദ്രശേഖര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.








