കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കുന്ന സര്‍ക്കാര്‍ നടപടിയിലും സര്‍ക്കാര്‍ ധൂര്‍ത്തിലും പ്രതിഷേധിച്ചു യു ഡി എഫ് വെള്ളിയാഴ്ച വൈകിട്ട് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തും.
കാസര്‍കോട് ജില്ലാതല ഉദ്ഘാടനം യു ഡി എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ഹാജി കാസര്‍കോട് മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ്ണ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.








